ഭോപാൽ: തിങ്കളാഴ്ച സമാപിച്ച ദേശീയ യൂത്ത് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തതിന്റെ നാണക്കേടിലാണ് കേരള ടീം നാട്ടിലേക്ക് മടങ്ങിയത്. ദേശീയ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിൽ കേരളം നടത്തിയ ഏറ്റവും മോശം പ്രകടനങ്ങളിലൊന്നാണിത്. 19 ടീമുകൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ 49 പോയിന്റുമായി കേരളം ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 175 പോയിന്റുമായി ഹരിയാനയാണ് ഒന്നാം സ്ഥാനത്ത്.