ബാംഗ്ലൂർ: ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മൂന്ന് പേരെ കർണാടകയിലെ ശിവമോഗയിൽ അറസ്റ്റ് ചെയ്തു. മംഗളൂരു സ്വദേശി മുനീർ അഹമ്മദ് (22), ശിവമോഗ സ്വദേശി സയ്യിദ് യാസിൻ (21), തീർത്ഥഹള്ളി സ്വദേശി ഷാരിഖ് (24) എന്നിവരാണ് അറസ്റ്റിലായത്.

സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്ന സംഘം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു. ശിവമോഗ റൂറൽ പൊലീസ് തിങ്കളാഴ്ച മൂവർക്കുമെതിരെ യുഎപിഎ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു.

പ്രതികൾക്ക് ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് ആഭ്യന്തരമന്ത്രി അരഗ ഗ്യാനേന്ദ്ര പറഞ്ഞു. നിരോധിത ഭീകര സംഘടനയുമായി ഇവർക്ക് ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തതെന്ന് ശിവമോഗ എസ്.പി ബി.എം ലക്ഷ്മിപ്രസാദ് പറഞ്ഞു.