ജയ്പൂര്‍: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള നീക്കങ്ങള്‍ക്കിടെ താന്‍ എവിടേയും പോകുന്നില്ലെന്ന് എം.എല്‍.എമാര്‍ക്ക് ഉറപ്പുനല്‍കി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. സംസ്ഥാനത്തെ എം.എല്‍.എമാരുമായി ഇന്നലെ രാത്രിയോടെ നടത്തിയ ചര്‍ച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. പാര്‍ട്ടി അധ്യക്ഷനായി ഗെഹ്‌ലോട്ട് ഡല്‍ഹിയിലേക്ക് മാറിയാല്‍ മുഖ്യമന്ത്രി സ്ഥാനം അദ്ദേഹത്തിന്റെ എതിരാളിയായ സച്ചിന്‍ പൈലറ്റിന് ലഭിക്കുമെന്ന ഊഹാപോഹങ്ങള്‍ക്കിടയിലാണ് ഗെഹ്‌ലോട്ടിന്റെ ഈ പരാമര്‍ശം.