വൈക്കം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്റിട്ട് എം.എൽ.എയുടെ പി.എ കൂടിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. ഇതേതുടർന്ന് സി.കെ ആശ എംഎൽഎയുടെ പി.എയും ട്രഷറി ഉദ്യോഗസ്ഥയുമായ ആർ സുരേഷിനെതിരെ യുവമോർച്ച കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ ശ്യാംകുമാർ വൈക്കം പൊലീസിൽ പരാതി നൽകി.

ഭരണഘടനാ പദവിയിൽ ഇരിക്കുന്ന ഗവർണറെ അപമാനിച്ച ഉദ്യോഗസ്ഥന്‍റെ നടപടി സർവീസിൽ ചട്ടവിരുദ്ധമാണെന്ന് പരാതിയിൽ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട് സഹിതമാണ് പരാതി. പരാതിയുടെ പകർപ്പ് ഗവർണറുടെ ഓഫീസിനും മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കൈമാറി.

പരാതി കോട്ടയം സൈബർ സെല്ലിന് കൈമാറിയതായി വൈക്കം പൊലീസ് അറിയിച്ചു. പോസ്റ്റ് വിവാദമായതോടെ പിന്‍വലിച്ചു. ധനകാര്യവകുപ്പില്‍നിന്ന് ഡെപ്യൂട്ടേഷനിലാണ് സുരേഷ് എം.എല്‍.എ.യുടെ പി.എ.ആയത്.