തിരുവനന്തപുരം: ഐ.ടി.ഐകളിലെ അടിസ്ഥാന സൗകര്യവികസനത്തോടൊപ്പം പരിശീലനത്തിന്‍റെ ഗുണനിലവാരം വർദ്ധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. തിരുവനന്തപുരം ചാക്കാ ഐ.ടി.ഐയിൽ 2022 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ നടന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് പരീക്ഷയിൽ ഉന്നതവിജയം നേടിയവർക്കുള്ള ദേശീയ ട്രേഡ് സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റുകളുടെയും സംസ്ഥാനതല വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഐടിഐകളിൽ പ്രവർത്തിക്കുന്ന പ്ലേസ്മെന്‍റ് സെല്ലുകളിലൂടെയും വ്യാവസായിക പരിശീലന വകുപ്പ് എല്ലാ വർഷവും സംഘടിപ്പിക്കുന്ന സ്പെക്ട്രം ജോബ് മേളയിലൂടെയും ഐടിഐ ട്രെയിനികൾക്ക് ഇന്ത്യയിലും വിദേശത്തും നിരവധി തൊഴിലവസരങ്ങൾ നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.  സംസ്ഥാനത്തെ സർക്കാർ ഐ.ടി.ഐകളിൽ കൂടുതൽ തൊഴിൽ സാധ്യതയുള്ള പുതുതലമുറ ട്രേഡുകൾ ആരംഭിക്കാനും സർക്കാർ ലക്ഷ്യമിടുന്നു.