ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷനായാലും രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ലെന്ന അശോക് ഗെഹ്ലോട്ടിന്‍റെ നിലപാടിനെ വിമർശിച്ച് ദിഗ് വിജയ് സിംഗ്. ഗെഹ്ലോട്ട് മുഖ്യമന്ത്രിയായാൽ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് സിംഗ് പറഞ്ഞു. പാർട്ടി അധ്യക്ഷനായാലും മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ലെന്ന് ഗെഹ്ലോട്ട് നേരത്തെ സോണിയാ ഗാന്ധിയെ അറിയിച്ചിരുന്നു. അതേസമയം, സോണിയാ ഗാന്ധി മുകുൾ വാസ്നിക്കിനെ വിളിച്ചുവരുത്തി ചർച്ച നടത്തി.