തിരുവനന്തപുരം: ഐ.എ.എസ് തലപ്പത്ത് സംസ്ഥാന സർക്കാർ അഴിച്ചുപണി. കെ വാസുകിയെ ലാൻഡ് റവന്യൂ കമ്മീഷണറായി നിയമിച്ചു. വിശ്വനാഥ് സിൻഹ ധനമന്ത്രാലയത്തിന്‍റെ പുതിയ അഡീഷണൽ ചീഫ് സെക്രട്ടറിയാകും. നികുതി, എക്സൈസ് വകുപ്പ് സെക്രട്ടറിയായി രത്തൻ ഖേൽക്കറെയും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറായി ജാഫർ മാലിക്കിനെയും നിയമിച്ചു.