കൊല്ലം: വിദ്യാർത്ഥി തെറിച്ച് താഴെ വീണിട്ടും കെ.എസ്.ആർ.ടി.സി ഡ്രൈവറും കണ്ടക്ടറും ബസ് നിർത്തിയില്ല. കൊല്ലം ഏഴുകോണിലാണ് സംഭവം. ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. അപകടത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ നിഖിൽ സുനിലാണ് ബസിൽ നിന്ന് വീണത്. താൻ വീണുവെന്ന് അറിഞ്ഞിട്ടും ഡ്രൈവർ ബസ് നിർത്താൻ വിസമ്മതിച്ചതായി നിഖിൽ പറഞ്ഞു. നിഖിൽ വീഴുന്നത് കണ്ട് സുഹൃത്തുക്കൾ ബഹളമുണ്ടാക്കി. എന്നാൽ ബസ് ഡ്രൈവർ നിർത്താതെ പോയെന്ന് ആണ് നിഖിൽ ആരോപിക്കുന്നത്.