ന്യൂ ഡൽഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൻ്റെ വിജ്ഞാപനം പുറത്തിറക്കി. ഈ മാസം 30 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. പത്രിക പിന്‍വലിക്കാനുള്ള തീയതി ഒക്ടോബര്‍ എട്ടാണ്. മത്സരം നടക്കുമോ എന്ന് 8ന് വ്യക്തമാകും. മത്സരമുണ്ടായാൽ 17ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും 19ന് നടക്കും.

തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമായിരിക്കുമെന്ന് ജനറൽ സെക്രട്ടറി മധുസൂദനൻ മിസ്ത്രി പറഞ്ഞു. സമവായമുണ്ടാകുമോ ഇല്ലയോ എന്നത് തന്‍റെ വിഷയമല്ല. ഒന്നിലധികം പേർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചാൽ തിരഞ്ഞെടുപ്പ് നടത്തുമെന്ന് മധുസൂദനൻ മിസ്ത്രി പറഞ്ഞു.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഇന്ന് കൊച്ചിയിൽ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12.30 ഓടെ ഗെഹ്ലോട്ട് കൊച്ചിയിലെത്തും. പാർട്ടിയുടെ അധ്യക്ഷ പദം ഏറ്റെടുക്കാൻ രാഹുൽ ഗാന്ധിയോട് ഒരിക്കൽ കൂടി ആവശ്യപ്പെടുമെന്ന് ഗെഹ്ലോട്ട് പറഞ്ഞിരുന്നു.