ടോക്കിയോ: മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ശവസംസ്കാരച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. 27ന് ടോക്കിയോയിലെത്തുന്ന മോദി ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായും കൂടിക്കാഴ്ച നടത്തും.

ജപ്പാനിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് ആബെ. ജൂലൈ എട്ടിന് നരാ നഗരത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രസംഗിക്കവെയാണ് ഷിൻസോ ആബെ (67) വെടിയേറ്റ് മരിച്ചത്. വെടിയുണ്ട കഴുത്തിന്‍റെ വലതുഭാഗത്തും ഹൃദയത്തിലും തുളച്ചുകയറി. ആബെയ്ക്ക് പ്രഥമ ശുശ്രൂഷ നൽകുകയും ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ചികിത്സയ്ക്കിടെ 100 കുപ്പി രക്തം നൽകിയെങ്കിലും ഫലമുണ്ടായില്ല.

മുൻ നേവി ഓഫീസർ ടെറ്റ്സുയ യമഗാമി (41) സംഭവസ്ഥലത്ത് വെച്ച് തന്നെ പിടിയിലായി.