ന്യൂ ഡൽഹി: കടുത്ത ചൂട് കാരണം ഡൽഹിയിലെ തൊഴിൽ ഉൽപ്പാദന ക്ഷമത 20 മുതൽ 25 ശതമാനം വരെ കുറയുന്നതായി റിപ്പോർട്ട്. കടുത്ത ചൂട് അനുഭവപ്പെടുന്ന ലോകത്തിലെ 12 നഗരങ്ങളെ കുറിച്ചുള്ള അറ്റ്ലാൻറ്റിക്ക് കൗൺസിൽ റിപ്പോർട്ടിലാണ് പരാമർശം. ഓഫീസിനകത്തോ വ്യാപാര സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്നവർക്ക് 20 ശതമാനം വരെയും സൂര്യന് കീഴെ ജോലി ചെയ്യുന്നവർക്ക് 25 ശതമാനം വരെയും ഉൽപ്പാദന ക്ഷമത കുറയുമെന്നാണ് റിപ്പോർട്ട്.