ആലപ്പുഴ: ജമ്മു കശ്മീരിൽ മലയാളി സൈനികൻ സ്വയം വെടിവച്ചു മരിച്ചു. കണ്ടല്ലൂർ തെക്ക് തറയിൽകിഴക്കതിൽ രവിയുടെ മകൻ ആർ കണ്ണൻ (27) ആണ് മരിച്ചത്. ഡ്യൂട്ടിക്കിടെ വെടിയുതിർക്കുകയായിരുന്നെന്നാണ് വിവരം.

വ്യാഴാഴ്ച വൈകുന്നേരമാണ് കുടുംബത്തിന് വിവരം ലഭിച്ചത്. കുടുംബ വഴക്കാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സൂചന. അവധി കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് കണ്ണൻ തിരികെ പോയത്.