തിരുവനന്തപുരം: വിദ്യാഭ്യാസ കലണ്ടർ പ്രകാരം ശനിയാഴ്ച (24.09.2022) സംസ്ഥാനത്തെ സ്കൂളുകൾക്ക് പ്രവൃത്തിദിനമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. നാളെ കൂടാതെ, ഒക്ടോബർ 29, ഡിസംബർ 3 എന്നീ രണ്ട് ശനിയാഴ്ചകൾ കൂടി ഈ വർഷം പ്രവൃത്തി ദിവസമായിരിക്കും. എന്നാൽ, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകൾക്ക് ഇത് ബാധകമല്ല.

സംസ്ഥാനത്ത് ഇന്ന് പ്രഖ്യാപിച്ച ഹർത്താലിന്‍റെ പശ്ചാത്തലത്തിൽ എല്ലാ സ്കൂളുകളും അടഞ്ഞുകിടക്കുകയാണ്. സർവകലാശാല പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.