കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയിൽ എസ്.ഐയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കെ.എ.പി രണ്ടാം ബറ്റാലിയനിൽ നിന്ന് കെ.എ.പി ഒന്നാം ബറ്റാലിയനിലേക്ക് സ്ഥലം മാറിയ തിരുവനന്തപുരം സ്വദേശി സജിത് ആണ് മരിച്ചത്. ഏരൂരിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലാണ് കൈഞരമ്പ് മുറിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം പാങ്ങോട് സ്വദേശിയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.