തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിലെ മാധ്യമപ്രവർത്തകരെ ബഹിഷ്കരിച്ചു. ആത്മാഭിമാനമില്ലാത്തവരോട് പ്രതികരിക്കാനില്ലെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗവർണർ. മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടി നൽകിയില്ലെങ്കിൽ ഇനി മലയാളി മാധ്യമങ്ങളോട് സംസാരിക്കില്ലെന്നും ഗവർണർ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിമർശനങ്ങളോട് മാധ്യമപ്രവർത്തകർ മൗനം പാലിച്ചെന്നും മാധ്യമപ്രവർത്തകർ പ്രതിഷേധിച്ചില്ലെന്നും ഗവർണർ ആരോപിച്ചു.