മുതലമട: പ്ലാച്ചിമട സമര ഐക്യദാർഢ്യ സമിതി ജനറൽ കൺവീനർ അറുമുഖം പത്തിച്ചിറ (47) ഭാര്യയുടെ സ്ഥാപനത്തിൽ മോഷണം നടത്തിയ കേസിൽ അറസ്റ്റിലായി. ഓഗസ്റ്റ് 13ന് പുലർച്ചെ ഭാര്യ അർസാദിന്റെ പോത്തമ്പാടം ഹാപ്പി ഹെർബൽ എന്ന സ്ഥാപനത്തിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾ തമ്മിൽ ശത്രുതയുണ്ടായിരുന്നതായി പറയപ്പെടുന്നു.

ഓഗസ്റ്റ് 13ന് പുലർച്ചെ രണ്ട് മണിയോടെയാണ് സ്ഥാപനത്തിന്‍റെ മുൻവശത്തെ ഷട്ടറിന്‍റെ പൂട്ട് തകർത്ത് കവർച്ച നടന്നത്.

മൂന്ന് ഹാർഡ് ഡിസ്കുകൾ, ഏഴ് പെൻഡ്രൈവുകൾ, അഞ്ച് എസ്ഡി കാർഡുകൾ, സ്മാർട്ട് ടിവി, ഇന്‍റർനെറ്റ് മോഡം, പാസ് വേഡുകൾ എഴുതിയ പുസ്തകം, ആയുർവേദ ഉത്പന്നങ്ങളുടെ ചേരുവകൾ എഴുതിയ ഫയലുകൾ എന്നിവയാണ് നഷ്ടമായത്.