തിരൂര്‍: പട്ടാപ്പകൽ യുവാവ് പൊലീസിന് നേരെ തോക്ക് ചൂണ്ടി. ആലത്തിയൂർ ആലിങ്ങലിലാണ് നാട്ടുകാരെയും പൊലീസിനെയും മുള്‍മുനയില്‍ നിര്‍ത്തിയ സംഭവം.

തിരൂർ സി.ഐ. എം.ജെ. ജിജോയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് യുവാവിനെ മല്‍പ്പിടിത്തത്തിലൂടെ കീഴ്പ്പെടുത്തിയത്. അപ്പോഴാണ് തോക്ക് കളിത്തോക്കാണെന്ന് മനസ്സിലായത്. കൂടുതൽ അന്വേഷണത്തിൽ യുവാവ് മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് മനസിലായതോടെ ബന്ധുക്കൾക്കൊപ്പം വിട്ടു.വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം.