അഫ്ഗാന്‍: ഖത്തർ നടത്തുന്ന ഇടപെടലിന് രാജ്യാന്തര സമൂഹത്തിന്‍റെ അഭിനന്ദനം; ഖത്തറിനെ ഐക്യരാഷ്ട്രസഭ അഭിനന്ദിച്ചു

0
6

ദോഹ (www.k-onenews.in) അഫ്ഗാനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഖത്തർ നടത്തുന്ന ഇടപെടലിന് രാജ്യാന്തര സമൂഹത്തിന്‍റെ അഭിനന്ദനം. അഫ്ഗാനിൽ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കിയ ഖത്തറിനെ ഐക്യരാഷ്ട്രസഭ റെഫ്യൂജി വിഭാഗം മേധാവി ഫിലിപോ ഗ്രാന്‍ഡി അഭിനന്ദിച്ചു. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കനും, ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടറസും ഖത്തർ വിദേശ കാര്യമന്ത്രിയെ വിളിച്ച് നന്ദി അറിയിച്ചു.

അതെ സമയം ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ അടിയന്തിര സന്ദർശനത്തിനായി ഖത്തറിലെത്തി. ഖത്തർ വിദേശകാര്യ മന്ത്രിയുമായി ജയശങ്കർ കൂടിക്കാഴ്ച്ച നടത്തി. അഫ്ഗാനിലെ പുതിയ സ്ഥിതിഗതികൾ ഇരുവരും ചർച്ച ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here