പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെയും ജാമ്യം ഹൈക്കോടതി റദ്ദാക്കി. ജാമ്യം അനുവദിച്ചുകൊണ്ടുള്ള എന്‍ഐഎ കോടതിയുടെ തീരുമാനം തെറ്റാണെന്നും ഹൈക്കോടതി വിധിച്ചു. താഹ ഫസല്‍ ഉടന്‍ കോടതിയില്‍ കീഴടങ്ങണം. അലന്‍ ചികിത്സയിലായതിനാല്‍ ഉടന്‍ ഹാജരാകേണ്ട. വിചാരണ ഒരു വര്‍ഷത്തിനകം തീര്‍ക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

2019 നവംബര്‍ ഒന്നിനാണ് അലനെയും, താഹയെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. യുഎപിഎ ചുമത്തിയ കേസില്‍ അന്വേഷണം പിന്നീട് എന്‍ഐഎ സംഘം ഏറ്റെടുക്കുകയായിരുന്നു. പ്രതികളുടെ പക്കല്‍ നിന്നും മാവോയിസ്റ്റ് ലഘുലേഖകളും പുസ്തകങ്ങളും കണ്ടെടുക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here