കാസർഗോഡ്: (www.k-onenews.in) ഷിക വിളകള്‍ നശിപ്പിക്കുന്ന കര്‍ഷകരുടെ ജീവന് ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെയ്ക്കാനുള്ള അപേക്ഷകളില്‍ വനം വകുപ്പ് അനുമതി നല്‍കുമെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. അതത് റേഞ്ച് ഓഫീസര്‍മാര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. കാസര്‍കോട് ജില്ലയിലെ കര്‍ഷകരില്‍ നിന്നും ഈ ആവശ്യത്തിന് അപേക്ഷകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് ഡി എഫ് ഒ അനൂപ് കുമാര്‍ ജില്ലാതല വികസന സമിതി യോഗത്തില്‍ അറിയിച്ചു.
കാട്ടുപന്നികളെ വെടിവെക്കേണ്ട ആവശ്യത്തിന് ഉപാധികളോടെ തോക്കുകള്‍ക്ക് അനുമതി നല്‍കും. ആറുമാസത്തേക്കാണ് അനുമതി നല്‍കുക. ഇങ്ങനെ കാട്ടുപന്നികളെ നിയമവിധേയമായി വെടി വെക്കുന്നവര്‍ക്ക് 1000 രൂപ പാരിതോഷികവും നല്‍കും.
ജില്ലയിലെ കര്‍ണാടക വനാതിര്‍ത്തിയില്‍ നിന്ന് നാട്ടിലിറങ്ങിയ കാട്ടാനകളെ കാട്ടിലേക്ക് തിരികെ വിടുന്നതിന് കുങ്കിയാനകളെ കൊണ്ടുവരും. നാട്ടില്‍ ഇറങ്ങി ശല്യം ചെയ്യുന്ന കാട്ടു കുരങ്ങുകളെ കൂടു സ്ഥാപിച്ച് പിടികൂടി വന്ധ്യംകരിച്ച് ഉള്‍ക്കാട്ടില്‍ വിടുമെന്നും ഡി എഫ് ഒ അറിയിച്ചു. സ്ഥലം സന്ദര്‍ശിച്ച ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് കാസര്‍കോട് ജില്ലയിലെ വന്യജീവി ശല്യത്തെ കുറിച്ച് ബോധ്യപ്പെട്ടിട്ടുണ്ട്. ആനകളെ തുരത്താന്‍ പരിചയ സമ്പന്നരായ എട്ടുപേരെ ആറളത്ത് നിന്ന് കൊണ്ടുന്നു. 2008 ലെ വന്യജീവി സെന്‍സസ് പ്രകാരം കാസര്‍കോട് ജില്ലയില്‍ കാട്ടാനകള്‍ ഒന്നും ഇല്ല എന്നാല്‍ ജില്ലയില്‍ എട്ട് ആനകള്‍ താവളം ഉറപ്പിച്ചിട്ടുണ്ട്. ഇത് കര്‍ണാടക വനത്തില്‍ നിന്നും ഭക്ഷണം തേടി ഇറങ്ങിയവയാണ്. കര്‍ണാടക വനം വകുപ്പുമായി ചര്‍ച്ച ചെയ്ത് ഈ കാട്ടാനകളെ കര്‍ണാടക വനത്തിലേക്ക് തിരികെ എത്തിക്കും.
എം. രാജഗോപാലന്‍ എം എല്‍ ഏ യുടെ ആവശ്യപ്രകാരമാണ് നടപടി. നവംബര്‍ അഞ്ചിന് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടേയും യോഗം വീഡിയോ കോണ്‍ഫറന്‍സില്‍ ചേരുമെന്നും യോഗത്തില്‍ അറിയിച്ചു. യോഗത്തില്‍ ജില്ലാകളക്ടര്‍ ഡോ.ഡി.സജിത് ബാബു അധ്യക്ഷത വഹിച്ചു. ജില്ലാപ്ലാനിംഗ് ഓഫീസര്‍ ഇന്‍ ചാര്‍ജ് നെ നോജ് മേപ്പയില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു എം എല്‍ എ മാരായ എം സി ഖമറുദ്ദീന് എന്‍ എ നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എജി സി ബഷീര്‍, എം പി യുടെ പ്രതിനിധി എ ഗോവിന്ദന് നായര്‍ എ ഡി എം എന്‍ ദേവീദാസ് സബ് കളക്ടര്‍ ഡിആര്‍ മേഘശ്രീ ആര്‍ഡിഒ ഷംസുദ്ദീന് കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജ് മോഹന്‍ ഡി എഫ് ഒ അനൂപ് കുമാര്‍ പൊതുമരാമത്ത് റോഡ്സ് എക്സിക്യുട്ടീവ് എഞ്ചിനിയര്‍ വിനോദ് കുമാര്‍ ബില്‍ഡിങ്സ് ഇ ഇ മുഹമ്മദ് മുനീര്‍ എല്‍ എസ് ജിഡി എക്സികുട്ടീവ് എത്തിനിയര് സന്തോഷ് കുമാര്‍ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.