
സംഖികൾ ഉയർത്തിക്കൊണ്ടുവരുന്ന ഹലാൽ ഫുഡ് ബഹിഷ്കരണവുമായി ബന്ധപ്പെട്ട ലോജിക്ക് ശരിയാകണമെങ്കിൽ അതിനു പശ്ചാത്തലമായി നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന ഹോട്ടൽ / ഭക്ഷണ സംസ്കാരത്തെ നന്നായി സങ്കുചിതമാക്കണം . എന്നിട്ടു ഹലാൽ ഭക്ഷണം ഹലാലല്ലാത്ത ഭക്ഷണം എന്ന ബൈനറിയിലേക്കു കൊണ്ടുവരണം …അപ്പോഴാണ് അത്തരം പോസ്റ്റുകളിലെ അഭിപ്രായം ശരിയാണല്ലോ എന്ന തോന്നൽ ഉണ്ടാവുക
പോസ്റ്റിലെ ബൈനറി വീക്ഷണത്തിന് പുറത്തുള്ള യാഥാർഥ്യത്തിലേക്ക് ഒരു മിനിട്ടു നേരത്തേക്ക് വരൂ
നമ്മുടെ നാട്ടിൽ എന്തൊക്കെ ഭക്ഷണ സംസ്കാരങ്ങൾ ഉണ്ട് ?
ബാർ അറ്റാച്ഡ് ഹോട്ടൽ ഉണ്ട് – മുസ്ലിംകൾ ബഹുഭൂരിപക്ഷവും അവിടെ കയറാറില്ല . മുസ്ലിംകൾ ബാർ അറ്റാച്ഡ് ഹോട്ടലിനെതിരെ കാമ്പയിൻ നടത്തുന്നുണ്ടോ ? ഇല്ല . മുസ്ലിംകളുടെ ബിസിനസ് കിട്ടില്ല എന്ന് കരുതി ആരെങ്കിലും ബാർ അറ്റാച്ഡ് ഹോട്ടൽ തുടങ്ങാതിരിക്കുന്നുണ്ടോ ? ഇല്ല
വെജിറ്റേറിയൻ ഹോട്ടൽ ഉണ്ട് . മുസ്ലിംകൾ ധാരാളമായി കയറുന്ന ഹിന്ദുക്കൾ നടത്തുന്ന ഹോട്ടലുകളാണ് അതിൽ മിക്കവയും . എന്തെങ്കിലും പ്രശ്നമുണ്ടോ ? ഇല്ല
നല്ല മീൻപൊരിച്ച ഊണ് കിട്ടുന്ന , ഹിന്ദുക്കൾ നടത്തുന്ന നോൺ വേജ് ഹോട്ടലുകൾ ഉണ്ട് . മുസ്ലിംകൾ ധാരാളമായി അവിടുന്ന് ഊണ് കഴിക്കാറുണ്ട് . എന്തെങ്കിലും ചർച്ചകൾ സൃഷ്ടിച്ചെടുത്തിട്ടുണ്ടോ ? ഇല്ല .
ജൂസും സ്നാക്സും കിട്ടുന്ന ബേക്കറികൾ ധാരാളമുണ്ട് . അവിടെയും എല്ലാ ആളുകളും കയറി ഇറങ്ങുന്നു . പ്രശ്നമുണ്ടോ ? ഇല്ല
അടുത്ത കേസാണ് ഹലാൽ ഭക്ഷണം ഉള്ള ഹോട്ടലുകൾ . ആകെ പ്രശ്നം ….ചർച്ചകൾ …വാദങ്ങൾ …അങ്ങിനെ എല്ലാം
ബിസിനസും വരുമാനവുമാണോ യഥാർത്ഥ പ്രശ്നം അതോ മുരത്ത വർഗീയതയോ ?
കേരളത്തിലെ സ്വകാര്യ പലിശ സ്ഥാപനങ്ങൾ ഒന്ന് പരിശോധിക്കൂ … രെജിസ്റ്റർ ചെയ്തത് മുതൽ നമ്മുടെ നാട്ടിൽ വ്യക്തികൾ സ്വന്തം നിലക്ക് നടത്തുന്ന ഇടപാടുകൾ വരെയുള്ള പതിനായിരക്കണക്കിന് ബിസിനസുകൾ … നൂറിന് പത്തു വെച്ചാണ് കൊള്ള പലിശ വാങ്ങുന്നത് . ഈ മേഖലയിൽ മാത്രം നടക്കുന്ന ഇടപാടുകളെ ഒന്ന് ഫിഗറിൽ ആക്കിയാൽ അത് 25000 കോടിക്ക് മുകളിൽ എങ്കിലും വരും .
പലിശ ഹറാമാണ് . അതുകൊണ്ട് മതബോധമുള്ള മുസ്ലിംകൾ ആരും ആ വരുമാനത്തിലും താല്പര്യം കാണിക്കാറില്ല . നോക്കൂ മൂന്നു കോടിക്ക് മുകളിൽ ജനങ്ങളുള്ള കേരളത്തിൽ 95 ലക്ഷം മുസ്ലിംകൾ ഒരു വലിയ വരുമാനം കിട്ടുന്ന ഒരു കച്ചവടത്തോട് മതവിശ്വാസം ഒന്നുകൊണ്ടു മാത്രം വിമുഖത കാണിക്കുന്നു . ആ കച്ചവടം അത്രയും അതോടെ മറ്റു സമുദായക്കാരുടെ കൈകളിൽ എത്തിപ്പെടുന്നു ..
ഏതെങ്കിലും മുസ്ലിം പലിശ കച്ചവടം കിട്ടുന്നില്ലേ, ഞങ്ങൾക്ക് കോടിക്കണക്കിനു രൂപ നഷ്ടമാകുന്നേ എന്ന് പറഞ്ഞു നിലവിളിച്ചതു ഒന്ന് കാണിക്കാമോ ?
ഹലാൽ ക്ലയന്റ് ബേസ് വലിയ ഇഷ്യൂ ആക്കുന്നതിനെ കുറിച്ച് ….
Liquor ബിസിനസിൽ മുസ്ലിംകൾ ബിസിനസുകാരായില്ല (may be there are exceptions) . ബിസിനസുകാരായും ഇല്ല ക്ലയന്റ് ആയും ഇല്ല . ആ കച്ചവടവും അതിലൂടെ കിട്ടുന്ന കോടിക്കണക്കിനു വരുമാനവും മറ്റുള്ളവർക്ക് അനുഭവിക്കാം ….ഈ കോടിക്കണക്കിനു ബിസിനസും വരുമാനവും നഷ്ടമാകുന്നു എന്ന് വിലപിക്കുന്ന അല്ലെങ്കിൽ അസൂയപ്പെടുന്ന ഒരൊറ്റ മുസ്ലിമിനെ നിങ്ങളാരെങ്കിലും കണ്ടിട്ടുണ്ടോ ?
പോർക്ക് ബിസിനസും കേരളത്തിൽ മോശമല്ല . അതിലും മുസ്ലിംകൾ ഇല്ല . ബിസിനസുകാരായും ഇല്ല ക്ലയന്റ് ആയും ഇല്ല . ആ കച്ചവടവും അതിലൂടെ കിട്ടുന്ന കോടിക്കണക്കിനു വരുമാനവും മറ്റുള്ളവർക്ക് അനുഭവിക്കാം ….
ഇതൊന്നും മുസ്ലിംകൾ ഒരിടത്തും പ്രശ്നവൽക്കരിക്കുന്നില്ലല്ലോ
അപ്പോൾ ഈ ഹലാൽ ബിസിനസും അതിലെ ക്ലയന്റ് ബേസും അത്ര പ്രശ്നമാണോ ?
നഷ്ടക്കണക്ക് പറഞ്ഞു ഓടിക്കാൻ ശ്രമിക്കുന്ന ശുദ്ധ വർഗീയത
ഹലാൽ മൂലം ഹിന്ദുക്കളുടെ / ക്രിസ്ത്യാനികളുടെ നഷ്ടം ലോകോത്തര നഷ്ടം …ഇപ്പോൾ, ഈ നിമിഷം അതിനു പരിഹാരമുണ്ടാക്കണം
ഹറാം മൂലം ( മദ്യം / പലിശ / പോർക്ക് ) മുസ്ലിമിനുള്ള നഷ്ടം നഷ്ടമല്ല …അത് തൽക്കാലം ചർച്ച ചെയ്യാതെ മാറ്റി വെക്കുക
ഇതല്ലേ വർഗീയ വാദത്തിന്റെ എപ്പോഴത്തെയും ലൈൻ ?
നഷ്ടമാണ് ചർച്ചയുടെ മാനദണ്ഡം എങ്കിൽ എല്ലാ നഷ്ടക്കണക്കും ചർച്ചക്കെടുക്കേണ്ടേ ? അതോ ഹിന്ദുവിന്റെയും കൃസ്ത്യാനിയുടെയും നഷ്ടം മാത്രമേ നഷ്ടമായി പരിഗണിക്കാൻ സാധിക്കുകയുള്ളോ ?