ചോദ്യം: രാഷ്ട്രീയപാർട്ടികൾ തമ്മിലുള്ള സംഘർഷത്തിനിടെ കൊല്ലപ്പെടുന്നവരെ രക്തസാക്ഷി എന്നു വിളിക്കുമോ?

സ്വതന്ത്ര്യ സമര രക്തസാക്ഷികളുടെയും, പാർട്ടി രക്തസാക്ഷികളുടെയും ചിത്രങ്ങളും സ്തൂപങ്ങളും ചരിത്രങ്ങളും അനുഭവങ്ങളും കൊണ്ട് സമ്പന്നമായ നമ്മുടെ നാട്ടിൽ നിന്ന് ഇത്തരം ഒരു ചോദ്യമോ?

ചോദ്യം: അതല്ല, ഇസ്ലാം വിഭാവന ചെയ്യുന്ന രക്തസാക്ഷി എന്ന് വിളിക്കാമോ എന്നാണ് ചോദ്യം..

ഉത്തരം വളരെ ലളിതമാണ്, എന്തിനൂ വേണ്ടിയാണ് രാഷ്ട്രീയ സംഘാടനം എന്നതിനെ ആശ്രയിച്ചിരിക്കും ആ പഥവി.

ചോദ്യം: വിശദീകരിക്കാമോ? ഉദാഹരണമായി മുസ്ലി പശ്ചാത്തലമുള്ള ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തനത്തിനിടെ എതിരാളികളാൽ കൊല്ലപ്പെട്ടാൽ അത് അലാഹുവിന്റെ മാർഗ്ഗത്തിലുള്ള രക്തസാക്ഷ്യം ആകുമോ?

പ്രവാചകകാലത്തിനും പിന്നീട് ഖിലാഫത്തിനുമൊക്കെ ശെഷം ഇസ്ലാമിക പ്രവർത്തനങ്ങൾ ലോകത്താകമാനം നടക്കുന്നത് ഉമ്മത്ത് എന്ന വിശാലമായ പ്ലാറ്റ്ഫോമിൽ നിന്നുകൊണ്ടല്ല, മറിച്ച് ഓരോ നാട്ടിലെയും സവിശേഷ സാഹചര്യങ്ങൾക്ക് അനുസൃതമായി പ്രാദേശികമായ സംഘാടനത്തിലൂടെയാണ്

അധിനിവേശ വിരുദ്ധ പോരാട്ട പശ്ചാത്തലമുള്ള നാടുകൾ, അസ്ഥിത്വ പ്രതിസന്ധിക്കെതിരെയുള്ള ജനകീയ പോരട്ട പശ്ചാത്തലമുള്ള നാടുകൾ പ്രബോധന പശ്ചാത്തലമുള്ള നാടുകൾ ഭരണ പശ്ചാത്തലമുള്ള നാടുകൾ എന്നിങ്ങനെ ഓരോ നാട്ടീലെയും സാഹചര്യങ്ങൾ അനുസൃതമായിട്ടാണ് ഇസ്ലാമിക പ്രവർത്തനം നിശ്ചയിക്കപ്പെടുന്നത്.

ഇന്ത്യയിലേക്ക് വന്നാൽ മുസ്ലിംകളെ ഉന്മൂലനം ചെയ്യണം എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ബ്രാഹ്മണിസം ഇന്ന് അധികാരത്തിലിരിക്കുന്നു സ്വാഭാവികമായും മുസ്ലിംകൾ അസ്ഥിത്വ ഭീഷണിയും നില്ലനില്പ് ഭീഷണിയും നേരിടുന്നു. ഭരണപരമായും അല്ലാതെയും ഫാസിസ്റ്റുകൾ തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യം നിറവേറ്റുന്നതിനു വേണ്ടിയുള്ള ശ്രമത്തിലാണ്. ലോകത്തെ ഏറ്റവും വലിയ അർദ്ധസൈനീക സംഘടന തന്നെ ഇതിനു വേണ്ടി രാജ്യത്തെമ്പാടും പ്രവർത്തിക്കുന്നു. കലാപങ്ങൾ നടത്തുന്നു, കൂട്ടക്കൊലകൾ നടത്തുന്നു ബലാത്സംഗങ്ങളും വംശഹത്യകളും നടത്തുന്നു. രാജ്യത്തെ മുസ്ലിംകളുടെ പൌരത്വം ഇല്ലാതാക്കാൻ ശ്രമിക്കുന്നു.

സ്വാഭാവികമായും രാജ്യത്ത് മുസ്ലിംകളുടെ നിലനില്പിനു വേണ്ടിയുള്ള ചെറുത്തുനില്പ് പ്രഥമ ഇസ്ലാമിക ബാധ്യതയായി മാറുന്നു. ഇന്ത്യയിൽ മുസ്ലിംകൾ നിലനിന്നാലേ പ്രബോധനം,ചാരിറ്റി, സ്ഥാപനങ്ങൾ, വിദ്യാഭ്യാസം അടക്കമുള്ള മറ്റെന്ത് പ്രവർത്തനങ്ങൾക്കും പ്രസക്തിയും സാധ്യതയും ഉള്ളൂ. അതുകൊണ്ടുതന്നെ നിലനില്പിനു വേണ്ടിയുള്ള ചെറുത്തുനില്പും ശാക്തീകരണവും മുസ്ലിംകളുടെ പ്രഥമ ബാധ്യതയായി മാറുന്നു

ഈ കാലഘട്ടത്തിന്റെ ഇസ്ലാമിക ബാധ്യതയുടെ തുടർച്ചയായിട്ടാണ് രാജ്യത്ത് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നിലവിൽ വരുന്നത്

ലക്ഷ്യം : രാജ്യത്തെ മുസ്ലിം ജനതയുടെ സമ്പൂർണ്ണ ശാക്തീകരണം

ശത്രു: മുസ്ലിംകൾക്കെതിരെ ഉന്മൂലന ഭീഷണി ഉയർത്തുന്ന ആർ‌എസ്‌എസ്

ചോദ്യം: പോപുലർ ഫ്രണ്ടിന്റെ പ്രവർത്തനത്തിനപ്പുറം എസ്‌ഡിപി‌ഐ എന്ന രാഷ്ട്രീയ പാർട്ടിക്ക് ഈ പോരാട്ടത്തിലും രക്തസാക്ഷ്യത്വത്തിലും എന്താണ് റോൾ?

ഇന്ത്യൻ മുസ്ലിംകളുടെ ശാക്തീകരണവും ഫാസിസ്റ്റുകൾക്കെതിരെയുള്ള ജനകീയ പോരാട്ടവും എന്നത് പോപുലർ ഫ്രണ്ട് മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ നിലപാടാണു. ഈ നയം അംഗീകരിക്കുകയും അതിനു മുൻ‌ഗണന നൽകികൊണ്ട് പ്രവർത്തനം നടത്തുന്ന ഇന്ത്യൻ ജനാധിപത്യ രഷ്ട്രീയ പാർട്ടിയാണ് എസ്‌ഡിപി‌ഐ അതെസമയം ഇന്ത്യയിൽ മുസ്ലിംകൾക്കൊപ്പം തന്നെ അവശതയും പീഢനവും അനുഭവിക്കുന്ന ബ്രാഹ്മണിസത്തിന്റെ ഇരകളായ മുസ്ലിമേതര ജനവിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ജനാധിപത്യ പോരാട്ടത്തിനു ബ്രാഹ്മണിസത്തിനെതിരെയുള്ള സമരത്തിൽ വലിയ റോളുണ്ട് എന്നും എസ്‌ഡിപി‌ഐ വിശ്വസിക്കുന്നു.. ഈരാഷ്ട്രീയ നിലപാടിന്റെ തുടർച്ചയാണു എസ്‌ഡിപിഐ പ്രവർത്തനങ്ങൾ.

ഈ അസ്ഥിത്വവും ലക്ഷ്യവുമൊക്കെ തിരിച്ചറിഞ്ഞതുകൊണ്ട് തന്നെയാണ് ഹിന്ദുത്വ ഭീകരർ എസ്‌ഡിപി‌ഐ പ്രവർത്തനങ്ങളെ ഇല്ലാതാക്കുവാനും പ്രവർത്തകരെ കൊലപ്പെടുത്താനുമൊക്കെ ശ്രമിക്കുന്നത്. രാജ്യത്തെമ്പാടും എസ്‌ഡിപി‌ഐ പ്രവർത്തനങ്ങൾ ഇല്ലാതാക്കുവാനുള്ള ഫാസിസ്റ്റ് ശ്രമങ്ങൾ ഇതിന്റെ തുടർച്ചയാണ്.

ചോദ്യം: പക്ഷേ, നിങ്ങളുടെ വാദങ്ങൾ മറ്റു മുസ്ലിം സംഘടനകൾ അംഗീകരിക്കുന്നില്ലല്ലോ? മാത്രമല്ല ശക്തമായ എതിർപ്പും ഉണ്ട്..അവർക്കാണു സമുദായത്തിൽ സ്വാധീനം.

ഇപ്പറയുന്ന മുസ്ലിം പശ്ചാത്തല സംഘടനകൾ പരസ്പരം അംഗീകരിക്കുന്നുണ്ടോ? എന്തിനാണ് ഒരേ ലക്ഷ്യത്തിലും വേഷത്തിലും, സ്വഭാവത്തിലുമുള്ള അനേക സംഘടനകൾ? മലബാറീലെ ഒരു മഹല്ലിൽ തന്നെ ഒരേ ലക്ഷ്യവും സ്വഭാവവും ഉള്ള എത്ര സംഘടനകൾ ഉണ്ടാകും? ഇവർ തമ്മിൽ പ്രവർത്തനത്തിലും ശൈലിയിലും സമ്പത്തിലുമൊക്കെ എന്താണ് വ്യത്യാസം? എന്നിട്ടും ഇവർക്ക് ഒരുമിച്ചു നിൽക്കാൻ കഴിയുന്നില്ല, കണ്ടാൽ പരസ്പരം അസ്സലാമു അലൈക്കും’ എന്നു പോലും പറയാൻ സാധിക്കുന്നില്ല ഇങ്ങിനെ ഭിന്നിച്ചു ജീവിക്കുന്നതിൽ ആഹ്ലാദം കണ്ടെത്തുന്ന ഇവരുടെ അംഗീകാരവും സർട്ടിഫിക്കറ്റുമൊക്കെ ആർക്കെങ്കിലും വേണ്ടതുണ്ടോ??? എന്തായാലും ഞങ്ങൾക്ക് വേണ്ട..

പിന്നെ സ്വാധീനം, ചില സംഘടനകൾക്ക് ചില ജില്ലകളിൽ മാത്രമാണ് സ്വാധീനം, ചിലർക്ക് ചില മഹല്ലിലും പഞ്ചായത്തിലും മാത്രം, ഇന്ത്യ മുഴുവൻ, വേണ്ട കേരളം മുഴുവനും വേരുകളുള്ള ഒരു സംഘടനയെ ഇക്കൂട്ടത്തിൽ നിന്ന് ചുണ്ടിക്കാണിച്ചു തരാൻ കഴിയുമോ?? അതുകൊണ്ട് സ്വാധീനക്കണക്ക് പറഞ്ഞ് ഈ വഴി വരരുത്..

ചോദ്യം: പറഞ്ഞുവരുന്നത് എസ്‌ഡിപി‌ഐ പ്രവർത്തനകനായാൽ ശഹാദത്തിനു അർഹരാണ് എന്നാണോ?

എസ്‌ഡിപി‌ഐ സമ്പൂർണ്ണ മുസ്ലിം ശാക്തീകരണംവും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടവും എന്ന രാഷ്ട്രീയ നിലപാട് അംഗീകരിക്കുകയും അതിനു വേണ്ടി പരിശ്രമിക്കുകയും ചെയ്യുന്ന രാഷ്ടീയ പ്രസ്ഥാനം ആണു എന്ന് പറഞ്ഞല്ലോ.. ജീ‍വിതത്തിന്റെ പല പശ്ചാത്തലത്തിലുള്ള ആളുകളും ഈ പാർട്ടിയുടെ ഭാഗമാണ്. അതിൽ വിശ്വാസികൾ മാത്രമല്ല അവിശ്വാസികളും ഉണ്ട്. വിശ്വാസികളിൽ തന്നെ പൂർണ്ണ വിശ്വാസികളും ശരാശരി വിശ്വാസികളും ഒക്കെ പാർട്ടിയുടെ ഭാഗമാണ്. ഓരോരുത്തരും അവരവരുടെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളുടെയും നിയ്യത്തിന്റെയും അടിസ്ഥാനത്തിലാകും ഇതിന്റെ ഭാഗമായിട്ടുണ്ടാകുക. ഹി‌ജ്‌റയുടെ പശ്ചാത്തലത്തിൽ *ഇന്നമൽ അ‌അമാലു ബിനിയ്യാത്ത്” എന്നത് പ്രവാചകൻ പറഞ്ഞത് ഇവിടെ പ്രസക്തമാണ്.

അതേസമയം ശഹാദത്ത് എന്നത് ഒരു വിശ്വാസിക്ക് ഭൂമിയിൽ അല്ലാഹു നൽകുന്ന ഉന്നത പഥവിയാണ്. ശഹാദത്ത് നായുള്ള ഒടുങ്ങാത്ത തൃഷ്ണയും ശ്രമവും ജീവിതവുമൊക്കെ അതിന്റെ ലഭ്യതയുടെ പ്രധാന ഭാഗമാണ്. എസ്‌ഡിപി‌ഐ യിൽ പ്രവർത്തിച്ചതുകൊണ്ടോ ഭാരവാഹി ആയതുകൊണ്ടോ ശഹാദത്ത് കിട്ടുമെന്ന വാദം ആരും ഉന്നയിക്കുന്നില്ല. അത്തരം വാദം ബാലിശവുമാണ്.

ശഹാദത്ത് എന്നത് ലളിതമായിരുന്നു, പ്രസ്ഥാനികമായിരുന്നു എങ്കിൽ ഇസ്ലാമിന്റെ വാൾ എന്ന് പ്രവാചകൻ വിശേഷിപ്പിച്ച ഖാലിദ് ബിനു വലീദ് (റ) എനിക്കെന്തുകൊണ്ട് രക്തസാക്ഷിത്വം കിട്ടുന്നില്ല“ എന്ന് വിലപിക്കുമായിരുന്നില്ല. അദ്ദേഹത്തിനു രക്തസാക്ഷിത്വം അല്ലാഹു നൽകിയില്ല എന്ന് നമുക്കറിയാം. ആത്യന്തികമായി അത് അല്ലാഹുവിന്റെ മാത്രം തെരഞ്ഞെടുപ്പാണ്

കണ്ണൂർ ജില്ലയിൽ ആർ‌എസ്‌എസുകാരാൽ കൊല്ലപ്പെട്ട സഹോദരനെ ശഹീദ് അഥവാ രക്തസാക്ഷി എന്നു ജീവിച്ചിരിക്കുന്നവർ വിളിക്കുന്നത് രാഷ്ട്രീയവും സാമൂഹികവുമായ ഈ പശ്ചാത്തലത്തിലാണ്. രക്തസാക്ഷ്യം കൊതിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപിത ജീവിതം, സാമൂഹിക-രാഷ്ട്രീയ പ്രവർത്തനം എല്ലാം വളരെ വ്യക്തവും സുതാര്യവുമായിരുന്നു. അദ്ദേഹത്തിന്റെ ഈ പ്രഖ്യാപിത നിയ്യത്തിന്റെ ഭാഗമായിട്ടായിരുന്നു കാലഘട്ടത്തിന്റെ ഇസ്ലാമിക ബാധ്യത ഏറ്റെടുത്തുകൊണ്ട് സഹോദരൻ പോപുലർ ഫ്രണ്ടിന്റെയും എസ്‌ഡിപി‌ഐ യുടെ പ്രവർത്തനങ്ങളിൽ ഭാഗവാക്കായത്. ഒടുവിൽ ഇസ്ലാമിന്റെ ശത്രുക്കൾ അദ്ദേഹത്തെ തെരഞ്ഞെടുത്തതും ആ പ്രവർത്തനത്തിന്റെ ഭാഗം തന്നെയാണ്

അല്ലാഹു അദ്ദേഹത്തിന്റെ ശഹാദത്ത് സ്വീകരിക്കട്ടെ… ആമീൻ

ചോദ്യം: അപ്പൊൾ പോപുലർ ഫ്രണ്ട്- എസ്‌ഡിപി‌ഐ ഇതര പാർട്ടികളിൽ പ്രവർത്തിച്ചാൽ ശഹാദത്ത് ലഭിക്കില്ലേ? മുസ്ലിം നാമമുള്ള പാർട്ടികൾ വരെ ഇവിടെ ഉണ്ട്. അവരുടെ കാര്യം???

ശഹാദത്തിനു സർട്ടിഫികറ്റ് നൽകുന്ന ഏജൻസി മറ്റുപലർക്കും ഉണ്ടാകും, എന്തായാലും പോപുലർ ഫ്രണ്ടിനും എസ്‌ഡിപിഐക്കും അത്തരം ഏജൻ‌സികൾ ഇല്ല. അത്തരം ഏജൻസി തുടങ്ങാൻ ആഗ്രവും ഇല്ല. മറ്റുള്ളവർക്ക് സർട്ടിഫിക്കറ്റ് നൽകുന്ന പണി പണ്ടെ പോപുലർ ഫ്രണ്ടിനില്ല എന്നറിയാമല്ലോ. ഞങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകുന്ന പണി 1994 മുതൽ തുടങ്ങിയതാണ് പലരും. സർട്ടിഫിക്കറ്റ് നൽകുന്നവർ പക്ഷെ 1994 ൽ നിന്ന് ഒരിഞ്ച് പോലും മുന്നോട്ട് സഞ്ചരിച്ചിട്ടില്ല, പക്ഷെ ഞങ്ങൾ 2020 ലാണ്..പിന്നോട്ട് പോകാൻ ഒട്ടും ആഗ്രഹം ഇല്ല.

അതേസമയം ഞാൻ, ഞാൻ പ്രവർത്തിക്കുന്ന പ്രസ്ഥാനം പാർട്ടി ഇവ കാലഘട്ടത്തിന്റെ ഇസ്ലാമിക പ്രസ്ഥാനമാണോ, അല്ലാഹുവിന്റെ ശഹാദത്ത് ലഭിക്കാൻ അനുയോജ്യമാണോ എന്ന് വിലയിരുത്തേണ്ടത് നാമോരുത്തരും തന്നെയാണ്. ജീവിച്ചിരിക്കുമ്പോൾ ഒരിക്കൽ പോലും അല്ലാഹുവിന്റെ ശഹാദത്ത് ആഗ്രഹിക്കാത്ത, അതിനു വേണ്ടി പണിയെടുക്കാത്ത, അത്തരം വിദൂരലക്ഷ്യം പോലും ഇല്ലാതെ ഇസ്ലാമിന്റെ പ്രഖ്യാപിത ശത്രുക്കളുമായി പരസ്യമായും രഹസ്യമായു കൂട്ടുകൂടുകയും സൌഹൃദം സ്ഥാപിക്കുകയും ചെയ്യുന്ന പ്രസ്ഥാനങ്ങൾക്കും നേതാക്കൾക്കും വേണ്ടി പണിയെടുക്കുകയും മരിക്കുകയും ചെയ്യുന്നവരെ ‘അല്ലഹുവിന്റെ ശഹാദത്ത്’ എന്ന ബഹുമതി തേടി വരും എന്നു തോന്നുന്നില്ല

“ഗാന്ധിജിക്കും നെൽ‌സൺ മണ്ടെലക്കും ഒക്കെ അല്ലാഹുവിന്റെ സ്വർഗ്ഗം എന്തുകൊണ്ടില്ല” എന്ന യുക്തിവാദി ചോദ്യവും ഈ പശ്ചാത്തലത്തിൽ പ്രസക്തമാണ്.

പികെ നൗഫൽ

LEAVE A REPLY

Please enter your comment!
Please enter your name here