“പ്രവാസികൾ” കേരളം നെഞ്ചോട് ചേർത്തു നിർത്തേണ്ടവർ..

0

ആരും പ്രവാസിയായി ജനിക്കുന്നില്ല സാഹചര്യമാണ് പ്രവാസിയാകുന്നത്. നാട്ടുകാർക്ക് വല്ലപ്പോഴും കാണുന്ന കൂട്ടുകാരൻ… കൂട്ടുകാർക്ക് അധികവും ഫോണിൽ ബന്ധപ്പെടുന്ന ആത്മ മിത്രം.
വിട്ടുകാർക്ക് വിരുന്നുകാരൻ…

മക്കൾക്കു സമ്മാനങ്ങൾ നൽകുന്ന അതിഥി പ്രവാസി. !

നാടും വീടും വിട്ട് മരുഭൂമിയിൽ ചോരനിരാക്കി കൂടപ്പിറപ്പുകൾക്കും കുടുംബത്തിനും വേണ്ടി രാത്രിയെ പകലാക്കി അദ്വാനിക്കുന്നവന് പ്രവാസി.

6 മാസ ലീവിനു നാട്ടിൽ വന്നാൽ കൈയിലെ കാശ് തീർന്നാൽ ഇനിയും അധികം കടം വരുത്തി വെക്കണ്ടാന്നുകരുതി 2,3 മാസം നാട്ടിൽ നിന്നു കൊതി തീരാതെ ദുഖത്തോടെ മടങ്ങേണ്ടി വരുന്നവരാണ് നമ്മുടെ പ്രിയപ്പെട്ട പ്രവാസിസുഹൃത്തുക്കൾ.

നാട്ടിലെ പിരുവുകാർക്കും അഗതികളെയും അനാഥകേളയും സംരക്ഷിക്കുന്ന സ്ഥാപനങ്ങളെ സഹായിക്കുന്നതിനും… വീടില്ലാത്ത പാവപെട്ടവർക്ക് വേണ്ടി വീട് നിർമിച്ചു നൽകുമ്പോൾ പ്രവാസിയും അതിനു സഹായിക്കാറുണ്ട്…

എന്നാൽ ആ പ്രവാസികളിൽ പലർക്കും സ്വന്തമായി വിടില്ലാത്തവരോ വീടിന്റെ പണി മുഴുവനായി തീർക്കാൻ പറ്റാത്തവരോ ആയിരിക്കും.
ആഘോഷങ്ങൾക്കു നാട്ടിലിത്തണമെന്ന ആഗ്രഹമുണ്ടങ്കിലും സാഹചര്യം ഒത്തുവരാതിരിക്കുമ്പോൾ അതിനോട് പൊരുത്തപ്പെട്ട് വാട്സാപ്പിലെ ഫോട്ടോയോ വീഡിയോ കണ്ട് സമാധാനികുകയാണ്… എന്നാൽ നാട്ടിലെ പല കാര്യങ്ങൾക്കും സാമ്പത്തിക സഹായ ചെയ്യാറുണ്ട്..
പ്രളയം അതു പോലുള്ള ദുരിതങ്ങൾ വരുമ്പോൾ അവർ അകമഴിഞ്ഞു സഹായിച്ചിട്ടുണ്ട് എന്നാൽ പ്രവാസികളുടെ പ്രശ്നങ്ങളിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കാനോ സഹായിക്കാനോ നമുക്കോ നമ്മുടെ ഭരണ കൂടങ്ങൾക്കോ കഴിഞ്ഞിട്ടില്ല….

കേരളത്തിൽ പ്രവാസ ലോകത്തെ ആശ്രയിച്ചു കഴിയുന്നവരാണ് പലരും അതു കൊണ്ട് തന്നെ ഗൾഫിലെ സാമ്പത്തിക മാന്ദ്യം ഉണ്ടായാൽ നമ്മുടെ നാടിനെയും ബാധിക്കാറുണ്ട്…..

പ്രവാസികളുടെ സംഭാവനകൾ നമ്മുടെ നാടുകളിൽ കാണാം…
അതു കൊണ്ട് തന്നെ നാം ഒരിക്കലും പ്രവാസികളെ അകറ്റരുത് എന്നു മാത്രമല്ല അവരെ നെഞ്ചോട് ചേർത്തു പിടിക്കണ്ടവരാൻ.. അവരുടെ പ്രയാസങ്ങിൽ ആത്മാർത്ഥമായി ഇടപെടാൻ നമ്മുടെ ഭരണാധികാരികൾക്കു സാധിക്കട്ടെ….. !

മുഹമ്മദ്‌ സാനി ഉളിയത്തടുക്ക ..

LEAVE A REPLY

Please enter your comment!
Please enter your name here