നിയമസഭാ തെരഞ്ഞെടുപ്പ്: സ്‌ക്വാഡ് പരിശോധനയില്‍ 1696702 രൂപയുടെ പണവും വസ്തുക്കളും കണ്ടുകെട്ടി

0

കാസറഗോഡ്: (www.k-onenews.in) നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പണം, മദ്യം, ലഹരി വസ്തുക്കള്‍ തുടങ്ങിയവയുടെ ഒഴുക്ക് തടയുന്നതിനായി സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം, ഫ്ളൈയിംഗ് സ്‌ക്വാഡ്, പോലീസ് എന്നിവ നടത്തിയ പരിശോധനയില്‍ 1696702 രൂപയുടെ പണവും വസ്തുക്കളും കണ്ടുകെട്ടി. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 25 വരെയുള്ള കണക്കാണിത്. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിരീക്ഷണവും പരിശോധനയും ശക്തമാണ്.

മഞ്ചേശ്വരം മണ്ഡലത്തില്‍ വിവിധ സംഘങ്ങള്‍ നടത്തിയ പരിശോധനയില്‍ 50 ലിറ്റര്‍ വാഷ്, 10 ലിറ്റര്‍ ചാരായം, 104.59 ലിറ്റര്‍ ഇതര സംസ്ഥാന മദ്യം, 50.7 ലിറ്റര്‍ ബിയര്‍, 10 ലിറ്റര്‍ കേരള നിര്‍മ്മിത വിദേശ മദ്യം, 1670 ഗ്രാം കഞ്ചാവ്, 294.15 കി. ഗ്രാം പുകയില, ഒരു തോക്കും രണ്ട് തിരയും എന്നിവ പിടിച്ചെടുത്തു. സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം നടത്തിയ പരിശോധനയില്‍ 22,7500 രൂപയും 2.25 ലിറ്റര്‍ മദ്യവും പൊലീസ് 34.46 ലിറ്റര്‍ മദ്യവും പിടിച്ചെടുത്തു. ആകെ 78,7704 രൂപയുടെ പണവും വസ്തുക്കളുമാണ് മഞ്ചേശ്വരം മണ്ഡലത്തിലെ പരിശോധനയില്‍ കണ്ടുകെട്ടിയത്.

കാസര്‍കോട് മണ്ഡലത്തില്‍ നടത്തിയ പരിശോധനയില്‍ ആകെ 272818 രൂപയുടെ പണവും വസ്തുക്കളുമാണ് കണ്ടുകെട്ടിയത്. 53.5 ലിറ്റര്‍ കേരള നിര്‍മ്മിത വിദേശമദ്യം, 47.13 ലിറ്റര്‍ ഇതര സംസ്ഥാന മദ്യം, 695 ലിറ്റര്‍ വാഷ്, 37.4 ലിറ്റര്‍ ബിയര്‍, 16 ലിറ്റര്‍ ചാരായം, 9.75 ലിറ്റര്‍ മദ്യം, 0.71 കിലോ ഗ്രാം കഞ്ചാവ്, 34.65 കിലോഗ്രാം പുകയില എന്നിവയും പിടിച്ചെടുത്തു. ഫ്ളയിംഗ് സ്‌ക്വാഡിന്റെ പരിശോധനയില്‍ 76000 രൂപയും പിടിച്ചെടുത്തിട്ടുണ്ട്.
ഉദുമ മണ്ഡലത്തില്‍ 20.5 ലിറ്റര്‍ കേരള നിര്‍മ്മിത വിദേശമദ്യം, 200 ലിറ്റര്‍ വാഷ്, 12.06 ലിറ്റര്‍ ഇതര സംസ്ഥാന മദ്യം, 25 ഗ്രാം കഞ്ചാവ്, 23.7 കിലോഗ്രാം പുകയില എന്നിവയും പിടിച്ചെടുത്തു. പൊലീസ് പരിശോധനയില്‍ 348000 രൂപയും പിടിച്ചെടുത്തു. ആകെ 394480 രൂപയുടെ പണവും വസ്തുക്കളുമാണ് പരിശോധനയില്‍ കണ്ടുകെട്ടിയത്.
കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 97.5 ലിറ്റര്‍ കേരള നിര്‍മ്മിത വിദേശമദ്യം, 985 ലിറ്റര്‍ വാഷ്, 12 ലിറ്റര്‍ ചാരായം, 19.3 കിലോഗ്രാം പുകയില എന്നിവയടക്കം ആകെ 109600 രൂപ മൂല്യമുള്ള വസ്തുക്കളാണ് കണ്ടുകെട്ടിയത്.
ആകെ 132100 രൂപ മൂല്യമുള്ള വസ്തുക്കളാണ് തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ പരിശോധനയില്‍ കണ്ടുകെട്ടിയത്. 19.5 ലിറ്റര്‍ കേരള നിര്‍മ്മിത വിദേശമദ്യം, 110 ലിറ്റര്‍ വാഷ്, 1.07 കിലോഗ്രാം കഞ്ചാവ്, ഒരു കഞ്ചാവ് ചെടി, 2.4 ഗ്രാം എംഡിഎംഎ 5.65 കിലോഗ്രാം പുകയില, എന്നിവ പിടിച്ചെടുത്തു. പോലീസ് പരിശോധനയില്‍ 150 ഗ്രാം മയക്കുമരുന്നും കണ്ടുകെട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here