എറണാകുളം കോതമംഗലത്തെ മൂന്ന് ക്രിസ്ത്യൻ പള്ളികളിലെ ആക്രമണം, വീണ്ടും ഒരു സംഘ്പരിവാർ മനോരോഗി പിടിയിൽ

0

എറണാകുളം: (www.k-onenews.in)   കോതമംഗലം ഊന്നുകല്ലിലെ വിവിധ ഭാഗങ്ങളായ, പുലിയൻപാറ, ഊന്നുകൽ, അള്ളുങ്കൽ ഭാഗങ്ങളിലെ ഒരു ക്രിസ്ത്യൻ പള്ളിയും, രണ്ടു കപ്പേളകളും ആക്രമിച്ച നേര്യമംഗലം അള്ളുങ്കൽ കളപ്പുരയ്ക്കൽ മനോജ് (40) പോലീസ് പിടിയിലായി. മൂവാറ്റുപുഴ DYSP എസ് മുഹമ്മദ് റിയാസ്, ഇൻസ്‌പെക്ടർ കെ ജി ഹൃഷികേശൻ നായർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്.

ക്രിസ്ത്യൻ പള്ളി അക്രമം നടന്നയുടൻ ബിജെപി ജില്ലാ പ്രസിഡന്റ് എസ് ജയകൃഷ്ണൻ, ബിജെപി മണ്ഡലം പ്രസിഡന്റ് മനോജ് ഇഞ്ചൂർ, ജനറൽ സെക്രട്ടറി സജീവ് മലയിൻ കീഴ്, വൈസ് പ്രസിഡന്റ് അയിരൂർ ശശീന്ദ്രൻ ഉൾപ്പെടെ ഉള്ളവർ സ്ഥലത്തെത്തുകയും, പ്രക്ഷോഭ പരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്തപ്പോൾ തന്നെ നാട്ടുകാർക്കിടയിൽ സംശയം ഉയർന്നിരുന്നു. സമാധാന പൂർവ്വമായ സാമൂഹിക അന്തരീക്ഷം തകർക്കാൻ ആസൂത്രണം ചെയ്തു നടപ്പിലാക്കിയതാണ് അക്രമം എന്നും ബിജെപി നേതൃത്വം പറഞ്ഞുവെച്ചു. സ്ഫോടനാത്മകമായ ഒരു സാഹചര്യം ഉണ്ടാക്കിയെടുത്ത് മുതലെടുപ്പ് നടത്താനുള്ള മറ്റൊരു സഘപരിവാർ അജണ്ടകൂടി മനോജിന്റെ അറസ്റ്റ് മൂലം പൊളിഞ്ഞുവീണു. സംഘ്പരിവാർ നിർമ്മിച്ചെടുത്ത ക്രിസ്റ്റിയൻ തീവ്രവാദ സങ്കടനയായ കാസയും അവരുടെ ഫേസ്ബുക് പേജിലൂടെ തെറ്റിദ്ധാരണ പരത്താൻ ശ്രമിച്ചിരുന്നു. അവരുടെ ഫേസ്ബുക് പോസ്റ്റിനു കീഴിലെ കമന്റുകളിൽ വ്യാജ ക്രിസ്ത്യൻ ഐഡി ഉപയോഗിച്ചു, സംഭവത്തിനു പിന്നിൽ മുസ്ലിം ജിഹാദികളാണെന്നു പോസ്റ്റ് ചെയ്തിട്ടുമുണ്ട്. കാസയുടെ സ്വാധീന മേഖലയായ കോതമംഗലത്ത് നടന്ന ഈ സംഭവത്തിൽ കാസയുടെ പങ്കും അതിനാൽ അന്വേഷണ വിദേയമാക്കേണ്ടതാണ്.

സമാനമായ ചില മുൻകാല സംഭവങ്ങള്‍

-2021 ഒക്ടോബര്‍ 20-പരപ്പനങ്ങാടിയിലെ മദ്രസ വിദ്യാര്‍ഥിയെ ആക്രമിച്ച ആര്‍എസ്എസുകാരനെ പൊലീസ് മാനസികരോഗിയാക്കി. കുപ്പിവളവ് ചെമ്മല റഷീദിന്റെ മകന്‍ ഖാജ (14)യെ ആര്‍എസ്എസ് പ്രവര്‍ത്തകനായ തുന്നര് കണ്ടി രാമനാഥന്‍ ബൈക്കിലെത്തി ആക്രമിക്കുകയായിരുന്നു.

-(24 മാര്‍ച്ച് 2017) കാസര്‍കോഡ് ചൂരിയില്‍ റിയാസ് മൗലവിയെ പള്ളിയില്‍ കയറി വെട്ടിക്കൊന്നത് ആസൂത്രിതമല്ലെന്നും മദ്യലഹരിയില്‍ നടത്തിയതാണെന്നും പോലീസ്.

-2017 മെയ് 26 നിലമ്പൂര്‍ പൂക്കോട്ടുപാടം വില്ലൂത്ത് ക്ഷേത്രത്തിലെ വിഗ്രഹം തകര്‍ത്തു. സംഭവത്തിന്റെ ഉ ത്തരവാദിത്തം മുസ്ലിംകളുടെ മേല്‍ ആരോപിച്ച് ആദ്യം വര്‍ഗീയ സംഘര്‍ഷത്തന് സംഘപരിവാരം ശ്രമിച്ചിരുന്നു. പ്രതി മമ്പാട് താമസിക്കുന്ന തിരുനന്തപുരം കിളിമാനൂര്‍ പുല്ലായി തെങ്ങുവിള എസ് എ എസ് മോഹന്‍കുമാര്‍ അറസ്റ്റിലായി. ജനുനരി 19ന് വാണിയമ്പലം ബാണാപുരം ക്ഷേത്രത്തില്‍ അക്രമം നടത്തിയതും ഇയാള്‍ തന്നെയായിരുന്നു. പ്രതിക്ക് വിഗ്രഹങ്ങളോടുള്ള വിരോധമാണ് അക്രമത്തിന് കാരണമെന്ന് പോലിസ്. മനോരോഗിയാക്കാനും ശ്രമം നടന്നു.

-2015 ആഗസ്റ്റ് 21 കോട്ടയത്ത് മൂന്നിടത്ത് ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം നടന്നു. പിടിയിലായ പ്രതി ദീപു കെ തങ്കപ്പന്‍ മാനസിക രോഗിയാണെന്ന് പോലീസും മാധ്യമങ്ങളും

-2015 ജൂലൈ 9 പെരിയ കല്യോട്ടിനു സമീപം കണ്ണോെത്ത ഓട്ടോ ഡ്രൈവര്‍ അബ്ബാസ്ആയിഷ ദമ്പതികളുടെ മകനും കല്യോട്ട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയുമായ ഫഹദ് (8) കൊല്ലെപ്പട്ടു. പ്രതി സംഘപരിവാര പ്രവര്‍ത്തകനും ശശികല ടീച്ചറുടെ പ്രസംഗങ്ങള്‍ സ്ഥിരമായി കേള്‍ക്കാറുള്ള ആളുമായി കണ്ണോത്ത് വലിയ വളപ്പില്‍ വിജയന്‍(33). പ്രതിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നു പോലിസും പത്രങ്ങളും. പിന്നീട് മെഡിക്കല്‍ പരിശോധനയില്‍ കളവാണെന്ന് തെളിഞ്ഞു.

-2012 സപ്തംബര്‍ 25 ഐ.എസ്.ആര്‍.ഒ. ആസ്ഥാനത്തേക്ക് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി കടക്കാന്‍ ശ്രമിച്ചു. പ്രതി കൊല്ലം പുനലൂര്‍ സ്വദേശി ബ്യൂല എന്‍. സാം പിടിയില്‍. മാനസിക അസ്വസ്ഥതയുള്ള സ്ത്രീയെന്ന് പോലിസ്

-2012 ആഗസ്ത് 24 കോട്ടയം ജില്ലയിലെ വെള്ളൂര്‍ പിറവം റോഡ് റെയില്‍വേ സ്റ്റേഷന് സമീപം പാള ത്തില്‍ ബോംബ് പ്രതി സെന്തില്‍ കുമാര്‍(37). ബോംബ് നിര്‍മി ച്ച് കൊടു ത്തവര്‍ക്ക് സംഘപരിവാര ബന്ധം സംഭവ ത്തിന് പിന്നില്‍ ബസ് ഡ്രൈവര്‍മാര്‍ തമ്മിലുള്ള വ്യക്തി വൈരാഗ്യമെന്ന് പോലിസ്.

-21-03-10 ബാംഗ്ലൂരില്‍ നിന്ന് 31 യാത്രക്കാരുമായി തിരുവ ന്തപുരെത്തത്തിയ കിങ്ഫിഷര്‍ വിമാനത്തിന്റെ കാര്‍ഗോയില്‍ നാടന്‍ ബോംബ് കണ്ടെത്തി. പിടിയിലായത് വലിയറത്തല സരസ്വതീവിലാസത്തില്‍ ഒ രാജശേഖരന്‍ നായര്‍. ആദ്യം തീവ്രവാദവും ലശ്കറെ ത്വയ്യിബയുമൊക്കെ നിറഞ്ഞു നിന്ന് കേസില്‍ ഹിന്ദുത്വ സംഘടനയായ ഹരിദ്വാര്‍ മിത്ര മണ്ഡലിന്റെ പ്രവര്‍ത്തകന്‍ ഒ രാജശേഖരന്‍ നായര്‍ അറസ്റ്റിലായതോടെ ജീവനക്കാര്‍ തമ്മിലുള്ള കുടിപ്പകയെന്ന് നിസ്സാരവല്‍ക്കരിച്ച് കേസ് ഒതുക്കി.

-2008 ഒക്ടോബര്‍ 24 സോണിയാ ഗാന്ധിയെ വധിക്കുമെന്നും രാജ്യത്ത് സ്ഫോടനങ്ങള്‍ നടത്തുമെന്നും ഇമെയില്‍ സന്ദേശം പ്രതി അരുണ്‍ സൂര്യഒരു പെണ്‍കുട്ടിയെ കുടുക്കാനാണ് സന്ദേശമയച്ചതെന്ന് പോലിസ്. നല്ല കുട്ടിയാണ്, നല്ല കുടുംബത്തിലെ അംഗമാണ് എന്ന് ഗുഡ് സര്‍ട്ടിഫിക്കറ്റും പോലിസ് നല്‍കി. 2006 ല്‍ സമാനമായ കേസില്‍ പിടിയിലായ അക്ബര്‍ രാജിനെതിരേ ഗുരുതര വകുപ്പ്(ഐപിസി 124) അനുസരിച്ചാണ് കേസെടുത്തത്. അരുണ്‍ സൂര്യയെ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ച് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ പോലിസ് അക്ബര്‍ രാജിനെ തലയില്‍ കറുത്ത തൂണിയിട്ട് കൊണ്ടുപോവുകയും തീവ്രവാദ ബന്ധം അന്വേഷിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു.

-28-07-08 കൊച്ചി നേവല്‍ ബേസ് അടക്കം പ്രമുഖ കേന്ദ്രങ്ങള്‍ ബോംബിട്ടു തകര്‍ക്കുമെന്ന് ഭീഷണി. പിടിയിലായത് എബിവിപി പ്രവര്‍ത്തകന്‍ പേരാമ്പ്ര ആവളയില്‍ കരിയാത്തന്‍ വീട്ടില്‍ കുഞ്ഞിരാമന്റെ മകന്‍ പി കെ തേജസ് (17) ഒരു വിദ്യാര്‍ഥിയുടെ തമാശ എന്ന മട്ടില്‍ വളരെ ലാഘവ േത്താടെ പോലിസ് കേസ് കൈകാര്യം ചെയ്തു.

-2006 സപ്തംബര്‍ 21 ലെറ്റര്‍ ബോംബ് കേസില്‍ തിരുവനന്തപുരം മണക്കാട് സ്വദേശി മുഹ്സിന്‍ എന്ന ഫയര്‍ ആന്റ് സേഫ്റ്റി വിദ്യാര്‍ഥി അറസ്റ്റിലായി. തീവ്രവാദ ബന്ധമെന്ന് പോലിസും മാധ്യമങ്ങളും. ഇതേ സംഭവ ത്തില്‍ പിന്നീട് കഴക്കൂട്ടം സ്വദേശിയായ രാകേഷ് ശര്‍മ എന്ന രാജീവ് അറസ്റ്റിലായപ്പോള്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദ ധാരിയായ യുവാവ് മനോവിഭ്രാന്തി മൂലം ചെയ്തതാണെന്ന് പറഞ്ഞ് പ്രതിയുടെ നിഷ്‌കളങ്കത ബോധ്യെപ്പടുത്താന്‍ പോലിസ് ശ്രമിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here