Author: K Editor

ഹർത്താലിനിടെ ഭീഷണിപ്പെടുത്തി കടയടപ്പിക്കാൻ ശ്രമം;രണ്ടുപേര്‍ അറസ്റ്റിൽ

കണ്ണൂര്‍: തളിപ്പറമ്പിൽ പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ കടയടയ്ക്കാൻ കടയുടമയെ ഭീഷണിപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. പന്നിയൂർ സ്വദേശികളായ അൻസാർ, ജംഷീർ എന്നിവരാണ് അറസ്റ്റിലായത്. ഭീഷണി ഉണ്ടായിട്ടും കടയുടമ കട അടയ്ക്കാത്തതിന്‍റെ വീഡിയോ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം പയ്യന്നൂരിൽ കടകൾ അടപ്പിക്കാനെത്തിയ…

ജപ്പാൻ നിർമ്മിത ബുള്ളറ്റ് ട്രെയിനിനെ മറികടന്ന് വന്ദേ ഭാരത് എക്സ്പ്രസ്

പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച ഇന്ത്യൻ ട്രെയിനായ വന്ദേഭാരത് എക്സ്പ്രസ് വേഗതയുടെ കാര്യത്തിൽ ഒരു സുപ്രധാന നാഴികക്കല്ല് സ്വന്തമാകിയിരിക്കുകയാണ്. അർദ്ധ-അതിവേഗ ട്രെയിൻ വന്ദേഭാരത് എക്സ്പ്രസ് വെറും 52 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യയുടെ സ്വന്തം വന്ദേഭാരത്…

സ്കൂൾ പ്രവർത്തന സമയം തീരുമാനിക്കേണ്ടതു മതസംഘടനകൾ അല്ല : എം.ടി.രമേശ്

കോഴിക്കോട്: സ്കൂളുകളുടെ പ്രവർത്തന സമയം തീരുമാനിക്കേണ്ടത് മതസംഘടനകളല്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. മതവിദ്യാഭ്യാസത്തിന്‍റെ കാര്യം പറഞ്ഞ് സ്കൂൾ ഷെഡ്യൂൾ നിശ്ചയിക്കണമെന്ന് പറയുന്നത് തെറ്റാണ്. വിദ്യാർത്ഥികൾക്ക് ഗുണകരമായ സമയക്രമമാണ് വേണ്ടത്. രക്ഷിതാക്കളുമായും വിദ്യാഭ്യാസ വിദഗ്ധരുമായും കൂടിയാലോചിച്ചാണ് സമയക്രമം തീരുമാനിക്കേണ്ടത്.…

മലയാളി യുവഗവേഷകയുടെ പ്രോജക്ടിന് കാനഡയിൽ പത്തു കോടി രൂപയുടെ ഫെലോഷിപ്പ്

തൃശ്ശൂർ: തൃശ്ശൂരിൽ നിന്നുള്ള യുവഗവേഷകയുടെ പ്രോജക്ടിന് കാനഡയിൽ 10 കോടി രൂപയുടെ ഫെലോഷിപ്പ് ലഭിച്ചു.പറവട്ടാനിയിലെ ഡോ.അരിണ്യ ആന്‍റോ മഞ്ഞളിക്കാണ് കാനഡയിലെ മൈറ്റാക്സ് റിസർച്ച് ഫെലോഷിപ്പ് ലഭിച്ചത്. പ്രിയദർശിനിയിൽ റിട്ട. ഡി.എഫ്.ഒ എം.സി. ആന്‍റണിയുടെയും മേരിയുടെയും മകളും കാനഡയിൽ എൻജിനീയറായ മണലൂർ മാങ്ങൻ…

സ്‌കൂള്‍ സമയത്തില്‍ മാറ്റം വരുത്തണമെന്ന ശിപാര്‍ശക്കെതിരെ മുസ്‌ലിം ലീഗ്

മലപ്പുറം: സ്കൂൾ സമയക്രമത്തിൽ മാറ്റം വരുത്തണമെന്ന ഖാദർ കമ്മിറ്റി റിപ്പോർട്ടിന്‍റെ ശിപാർശയ്ക്കെതിരെ സമസ്തക്ക് പിന്നാലെ മുസ്ലിം ലീഗിലും പ്രതിഷേധം. സംസ്ഥാനത്തെ സ്കൂളുകളുടെ പഠന സമയത്തിൽ മാറ്റം വരുത്തിയത് അംഗീകരിക്കില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കമ്യൂണിസ്റ്റ്…

അത്താഴ വിരുന്നില്‍ തിളങ്ങി ബോളിവുഡ് താരം പ്രിയങ്ക ചോപ്ര

ന്യൂയോർക്കിലെ ‘ഇല’ എന്ന റസ്റ്റോറന്‍റിൽ ഒരുക്കിയ അത്താഴവിരുന്നിൽ ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. ഭർത്താവ് നിക്ക് ജോനാസിനൊപ്പമാണ് പ്രിയങ്ക പാർട്ടി സംഘടിപ്പിച്ചത്. സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ മലാല യൂസഫ്സായി, ഡിസൈനർ പ്രഭൽ ഗുരുഗ്, ലോറ ബ്രൗൺ, രാധിക ജോനാസ്, സരിത…

കണ്ണൂരില്‍ വന്‍ ലഹരിമരുന്ന് വേട്ട

കണ്ണൂര്‍: കണ്ണൂരിൽ വൻ ലഹരിമരുന്ന് വേട്ട. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ട് കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി. ബംഗളൂരുവിൽ നിന്നെത്തിയ ട്രെയിനിൽ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് എം.ഡി.എം.എ പിടികൂടിയത്. സംഭവത്തിൽ പ്രതികൾ രക്ഷപ്പെട്ടു. കണ്ണൂർ റേഞ്ച് എക്സൈസും ആർപിഎഫും ചേർന്ന് രണ്ട്…

മൂൺലൈറ്റിംഗ് പാടില്ലെന്ന ടെക് കമ്പനികളുടെ നയത്തോട് വിയോജിച്ച് രാജീവ് ചന്ദ്രശേഖര്‍

ദില്ലി: ഒരേ സമയം ഒന്നിൽ കൂടുതൽ കമ്പനികളിൽ ജോലി ചെയ്യാൻ പാടില്ലെന്ന ടെക് കമ്പനികളുടെ നയത്തോട് വിയോജിച്ച് കേന്ദ്രം. ഇൻഫോസിസ്, വിപ്രോ തുടങ്ങിയ പ്രമുഖ ഐടി കമ്പനികൾ മൂൺലൈറ്റിംഗ് എന്നറിയപ്പെടുന്ന ഈ സംവിധാനം വഞ്ചനയാണെന്ന് പറഞ്ഞിരുന്നു. എന്നാൽ, കേന്ദ്ര ഐടി സഹമന്ത്രി…

എകെജി സെന്റർ ആക്രമണം; ജിതിന് സ്കൂട്ടർ എത്തിച്ചത് സുഹൃത്തായ വനിതാ നേതാവ്

തിരുവനന്തപുരം: സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്ററിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ കേസിൽ അറസ്റ്റിലായ മൺവിള സ്വദേശി ആറ്റിപ്ര മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് ജിതിന്‍റെ സുഹൃത്തായ പ്രാദേശിക വനിതാ നേതാവിനെ ചോദ്യം ചെയ്യും. വനിതാ നേതാവാണ് പ്രതിക്ക് സ്കൂട്ടർ എത്തിച്ചതെന്ന് ക്രൈംബ്രാഞ്ച്…

ഡൽഹി സർവകലാശാല പി.ജി പ്രവേശനപരീക്ഷ ഒക്ടോബർ 17 മുതൽ

ന്യൂഡൽഹി: ഡൽഹി സർവകലാശാല ബിരുദാനന്തര ബിരുദ, ഗവേഷണ കോഴ്സുകളിലേക്ക് പ്രവേശന പരീക്ഷ നടത്തുന്നു. ഒക്ടോബർ 17 മുതൽ 21 വരെ ആയിരിക്കും പരീക്ഷയെന്ന് ദേശീയ പരീക്ഷാ ഏജൻസി അറിയിച്ചു. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ് നടത്തുക. അഡ്മിറ്റ് കാർഡും പരീക്ഷാ നഗരവുമായി ബന്ധപ്പെട്ട…