കിരാതമായ ആക്രമണം; വെള്ളിയാഴ്ച 40 മിനിറ്റിനുള്ളിൽ ഇസ്റാഈൽ സൈന്യം ഉപയോഗിച്ചത് 450 മിസൈലുകൾ

0

ജറുസലേം: (www.k-onenews.in) പലസ്തീനിലെ ഷെയ്ഖ് ജറായില്‍ ഇസ്റാഈൽ നടത്തുന്ന ആസൂത്രിതമായ കുടിയൊഴിപ്പിക്കലിനെ തുടർന്നുണ്ടായ സംഘർഷത്തെ നേരിടുന്നതിന് ഇസ്റാഈൽ ഉപയോഗിക്കുന്നത് കിരാതമായ ആക്രമണം. വെള്ളിയാഴ്ച നാല്പത് മിനുറ്റിനിടെ ഇസ്രയേൽ സൈന്യം 450 മിസൈലുകളാണ് പലസ്തീനികൾക്ക് നേരെ പ്രയോഗിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഹമാസ് പോരാളികളെ ലക്ഷ്യമിടുന്നുവെന്ന വ്യാജേനയാണ് ശക്തമായ വ്യോമാക്രമണം നടത്തുന്നത്. ആക്രമണത്തിൽ നൂറ് കണക്കിന് കെട്ടിടങ്ങളും വാഹനങ്ങളും തകർന്നു. കഴിഞ്ഞ പത്ത് വര്ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ ആക്രമണമാണ് ഇസ്റാഈൽ ഇപ്പോൾ നടത്തുന്നത്. ഒറ്റരാത്രികൊണ്ട് 160 വിമാനങ്ങളും ആറ് വ്യോമ താവളങ്ങളും ഉപയോഗിച്ചിച്ചാണ് ആക്രമണം നടത്തിയതെന്നും റിപ്പോർട്ടുകൾ പറയുന്നു.

മെയ് 14 വരെയുള്ള കണക്കുകൾ പ്രകാരം ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 31 കുട്ടികൾ, 19 സ്ത്രീകൾ ഉൾപ്പെടെ 119 ഫലസ്തീനികൾ കൊല്ലപ്പെടുകയും 830 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജൂതരിലെ അതിതീവ്ര ചിന്താഗതി പുലര്‍ത്തുന്നവരെയാണ് കുടിയൊഴിപ്പിക്കുന്ന പ്രദേശങ്ങളിൽ താമസിപ്പിക്കുന്നതിനായി ഇസ്രായേൽ തിരഞ്ഞെടുക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here