Category: GULF

രണ്ടാം പാദത്തിലും റെക്കോഡ് ലാഭവിഹിതവുമായി അരാംകോ

റിയാദ്: സൗദി അറേബ്യൻ ഓയിൽ കമ്പനിയായ അരാംകോ 2022 ലെ രണ്ടാം പാദ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു. അരാംകോ 48.4 ബില്യൺ ഡോളറിന്‍റെ റെക്കോർഡ് ലാഭം നേടി. ഉക്രൈൻ-റഷ്യ യുദ്ധത്തിനും കോവിഡ് -19 നും ശേഷം ക്രൂഡോയിൽ വില വർദ്ധിച്ച പശ്ചാത്തലത്തിലാണ്…

പ്രവാസികള്‍ ഒക്ടോബര്‍ 31നകം തിരിച്ചെത്തണമെന്ന് കുവൈത്തിന്റെ കര്‍ശന നിര്‍ദേശം

കുവൈത്ത് സിറ്റി: പ്രവാസികൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ്. കുവൈറ്റിന് പുറത്ത് ആറ് മാസത്തിലേറെയായി താമസിക്കുന്ന സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾ ഒക്ടോബർ 31 നകം മടങ്ങിയെത്തണമെന്ന് കുവൈറ്റ് ആവശ്യപ്പെട്ടു. ഇവർ മടങ്ങിയെത്തിയില്ലെങ്കിൽ വിസ റദ്ദാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2022…

റീ-എന്‍ട്രി വിസയില്‍ പോയി തിരിച്ച് വരാത്തവര്‍ക്ക് സൗദിയിൽ 3 വർഷം പ്രവേശന വിലക്ക്

റിയാദ്: സൗദി അറേബ്യയിൽ നിന്ന് റീ-എൻട്രി വിസയിൽ പുറത്തുപോയ ശേഷം നിശ്ചിത കാലയളവിനുള്ളിൽ തിരിച്ചുവരാത്തവര്‍ക്ക് ഹിജ്റ കലണ്ടർ പ്രകാരം മൂന്ന് വർഷത്തെ പ്രവേശന വിലക്ക് ഏർപ്പെടുത്തുമെന്ന് പാസ്പോർട്ട് ഡയറക്ടറേറ്റ് (ജവാസത്ത്) അറിയിച്ചു. റീ-എൻട്രി വിസയുടെ കാലാവധി അവസാനിച്ച തീയതി മുതൽ മൂന്ന്…

അസ്ഥിരകാലാവസ്ഥ ; യു.എ.ഇ.യിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

ദുബായ്: യു.എ.ഇ.യിൽ അസ്ഥിരമായ കാലാവസ്ഥ. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിരാവിലെ മുതൽ ശക്തമായ പൊടിക്കാറ്റാണ് വീശിയടിക്കുന്നത്. വിസിബിലിറ്റി 500 മീറ്ററിൽ താഴെയാണ്. ഇതിനാൽ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ചൂടിന് ശമനമില്ല. അബുദാബിയിൽ…

ഫിഫ ലോകകപ്പിനെത്തുന്ന കാണികൾക്കായി ക്യാബിൻ ശൈലിയിലുള്ള താമസ സൗകര്യം

ദോഹ: ഫിഫ ലോകകപ്പിനെത്തുന്ന കാണികൾക്കായി 8,000 ലധികം ക്യാബിൻ ശൈലിയിലുള്ള താമസ സൗകര്യങ്ങൾ ലഭ്യമാണ്. കാണികൾക്കുള്ള താമസ സൗകര്യങ്ങളിൽ വ്യത്യസ്തയൊരുക്കുന്ന ഫാൻ ഗ്രാമങ്ങളാളിലാണ് സൗകര്യം ലഭ്യമാകുന്നത്. ക്യാബിൻ ശൈലിയിലുള്ള താമസ സൗകര്യങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനം ഈ ആഴ്ച ഉണ്ടാകും. വ്യത്യസ്ത വിഭാഗങ്ങളിലാണ്…

ലോകകപ്പിന്റെ ഭാഗമായി എയർ ഇന്ത്യ യു.എ.ഇയിലേക്ക് കൂടുതൽ വിമാന സർവീസുകൾ സജ്ജമാക്കുന്നു

ദുബൈ: ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്‍റെ ഭാഗമായി യുഎഇയിലേക്ക് കൂടുതൽ വിമാന സർവീസുകൾ നടത്താൻ എയർ ഇന്ത്യ പദ്ധതിയിടുന്നു. ഖത്തറിൽ നടക്കുന്ന ലോകകപ്പിന് എത്തുന്ന ഫുട്ബോൾ പ്രേമികൾ ഇടത്താവളമായി തെരഞ്ഞെടുക്കുമെന്ന കണക്കുകൂട്ടലിലാണ് എയര്‍ ഇന്ത്യ സര്‍വീസ് നടത്താന്‍ പദ്ധതിയിടുന്നത്. ദുബായിൽ നിന്ന്…

ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിന് വഴിയേ അല്‍ സറൂണി

കാണുന്നതെല്ലാം ശേഖരങ്ങളാക്കി മാറ്റി ഗിന്നസ് വേൾഡ് റെക്കോർഡ് രണ്ട് തവണ സ്വന്തമാക്കിയ ഒരു ഇമറാത്തി പൗരൻ പുതിയ റെക്കോർഡ് സ്ഥാപിക്കാൻ ഒരുങ്ങുന്നു. യുണൈറ്റഡ് കിംഗ്ഡം (യുകെ) പാർലമെന്‍റിൽ ആജീവനാന്ത പുരസ്‌ക്കാര ജേതാവ് കൂടിയായ സുഹൈല്‍ അല്‍ സറൂണിയെന്ന ഇമറാത്തി സംരംഭകനാണ് റെക്കോർഡുകളുടെ…

ചിത്രത്തിന് ലൈക്കടിച്ച് ഷെയ്ഖ് ഹംദാൻ: ഒരൊറ്റ ചിത്രത്തിലൂടെ ശ്രദ്ധേയനായി മലയാളി യുവാവ്

ദുബായ്: ഒരൊറ്റ ചിത്രത്തിലൂടെ ശ്രദ്ധേയനായി മലയാളി യുവാവ്. ദുബായിൽ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിയും ഫ്രീലാൻസ് ഫൊട്ടോഗ്രഫറുമായ നിസ്ഹാസ് അഹമദാണ് താൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിനു ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിന്‍ മുഹമ്മദ് ബിൻ റാഷിദ്…

നിർമാണ മേഖലയെ സ്മാർട്ട് ആക്കാൻ ‘ബിൽഡിങ് സ്മാർട്’

ദുബായ്: നിർമ്മാണ മേഖലയിലെ ഡിജിറ്റൽ മുന്നേറ്റത്തിനായി’ബിൽഡിങ് സ്മാർട്’.മിഡിൽ ഈസ്റ്റും വടക്കൻ ആഫ്രിക്കയും ഉൾപ്പെടുന്ന മേന മേഖലയിൽ ആദ്യമായി ദുബായ് ഇതിന് തുടക്കമിടുന്നു. ദുബായ് മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിലുള്ള സംവിധാനം നിർമ്മാണ മേഖലയിലെ എല്ലാ നടപടിക്രമങ്ങളും എളുപ്പമാക്കും.രാജ്യാന്തര തലത്തിൽ 20 ശാഖകളുള്ള സ്മാർട് ശൃംഖലയിൽ…

ദുബായില്‍ ഇ സ്കൂട്ടർ ഉപയോഗത്തില്‍ വർദ്ധനവ്

ദുബായ്: ദുബായ് എമിറേറ്റില്‍ ഇ സ്കൂട്ടർ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വർദ്ധനവ് രേഖപ്പെടുത്തിയെന്ന് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോട്ട് അതോറിറ്റി. ഇ-സ്കൂട്ടറുകൾ ഉപയോഗിക്കുന്നതിൽ ഫിലിപ്പീൻസ് സ്വദേശികളാണ് മുന്നിൽ. ഇ-സ്കൂട്ടർ ഉപയോഗിക്കാൻ അനുമതി തേടാൻ ആർടിഎ ഓൺലൈനായി സൗകര്യമൊരുക്കിയിരുന്നു. ഇ-സ്കൂട്ടർ രജിസ്ട്രേഷനുള്ള അപേക്ഷകൾ…