Category: KERALA

‘ബഹറില്‍ മുസല്ല വിരിച്ച് നമസ്‌കരിച്ചാലും ബി.ജെ.പിയുമായി ലീഗ് സഖ്യം ചേരില്ല’

കോഴിക്കോട്: മുസ്ലീം ലീഗുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കാൻ ബി.ജെ.പി മുൻകൈയെടുക്കണമെന്ന ആർ.എസ്.എസ് സൈദ്ധാന്തികൻ ടി.ജി. മോഹൻ ദാസിന്‍റെ പ്രസ്താവനയോട് പ്രതികരിച്ച് മുൻ മന്ത്രിയും ലീഗ് നേതാവുമായ പി.കെ അബ്ദുറബ്ബ്. ലീഗിനെ സുഖിപ്പിച്ച് കൂടെക്കിടക്കാമെന്നാണ് സംഘപരിവാര്‍ കരുതുന്നതെങ്കില്‍ ആ കട്ടിൽ കണ്ട് പനിക്കേണ്ടെന്നാണ് എല്ലാ…

കവിയൂര്‍, കിളിരൂര്‍ പെണ്‍കുട്ടികളുടെ പേര് വെളിപ്പെടുത്തി ആര്‍ ശ്രീലേഖ

കൊച്ചി: കിളിരൂർ, കവിയൂർ പീഡനക്കേസുകളിലെ ഇരകളുടെ ഐഡന്‍റിറ്റി വെളിപ്പെടുത്തി മുൻ ഡി.ജി.പി ആർ.ശ്രീലേഖ. തന്‍റെ യൂട്യൂബ് ചാനലിലെ വീഡിയോയിലാണ് ആർ ശ്രീലേഖ ഇരകളുടെ ഐഡന്‍റിറ്റി വെളിപ്പെടുത്തിയത്. കിളിരൂർ, കവിയൂർ കേസുകളിലെ പീഡനത്തിന്‍റെ വിശദാംശങ്ങൾ അരമണിക്കൂർ ദൈർഘ്യമുള്ള വീഡിയോയിലാണ് ആർ.ശ്രീലേഖ വിശദീകരിക്കുന്നത്. കോട്ടയം…

സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയൻ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരം വ്യത്യസ്ത ധാരകൾ ഉൾച്ചേർന്ന ഒന്നായിരുന്നു. ദേശീയ സ്വാതന്ത്ര്യ സമരത്തിൻ്റെ സാമ്രാജ്യത്വ വിരുദ്ധ ജനാധിപത്യ ധാരകളാണ് ഇന്ത്യയെ രൂപപ്പെടുത്തിയ ആശയങ്ങളായി മാറിയത്. സ്വാതന്ത്ര്യസമരം മുന്നോട്ടുവച്ച ഈ മഹത്തായ മൂല്യങ്ങൾ സംരക്ഷിക്കാനുള്ള ഓർമ്മപ്പെടുത്തലാണ് സ്വാതന്ത്ര്യദിനാഘോഷമെന്ന്…

ഗാന്ധിജിയെ സംരക്ഷിക്കാൻ സ്വതന്ത്ര ഭാരതത്തിനായില്ല ; എം.വി ഗോവിന്ദൻ

കോഴിക്കോട്: മഹാത്മാഗാന്ധിയെ സംരക്ഷിക്കാൻ സ്വതന്ത്ര ഭാരതത്തിനായില്ലെന്ന് മന്ത്രി എം.വി ഗോവിന്ദൻ. ബ്രിട്ടീഷ് ഭരണകാലത്ത് ഗാന്ധിജി സംരക്ഷിക്കപ്പെട്ടു. ഗോൾവാൾക്കർ ഗാന്ധിജിക്കെതിരെ നടത്തിയ പ്രസംഗത്തിന്‍റെ 52-ാം ദിവസമാണ് ഗാന്ധിജി വധിക്കപ്പെട്ടത്. ഗോഡ്സെ ഗാന്ധിജിയെ വധിച്ചത് നിമിത്തം മാത്രം. ഗാന്ധിജിയെ വധിക്കാൻ നിരവധി പേർ പരിശീലനം…

ആസാദ് കശ്മീർ പാകിസ്ഥാൻ ഭാഷ; മുഖ്യമന്ത്രിയുടെ മൗനം അപകടകരമെന്ന് എം.ടി രമേശ്

കശ്മീർ പരാമർശത്തിൽ കെ.ടി ജലീലിനെതിരെ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് അപകടകരമാണെന്ന് ബി.ജെ.പി നേതാവ് എം.ടി രമേശ്. കെ.ടി ജലീലിന്‍റെ നിലപാട് രാജ്യദ്രോഹമാണെന്ന് എം.ടി രമേശ് വിമർശിച്ചു. ആസാദ് കശ്മീർ പാകിസ്ഥാന്‍റെ ഭാഷയും ശൈലിയുമാണ്. വിവാദത്തിൽ ഉറച്ചുനിൽക്കുന്ന കെ.ടി ജലീലിനെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും…

‘സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ചവരെ അഭിമാനത്തോടെ ഓർക്കുന്നു’

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 75-ാമത് സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്വാതന്ത്ര്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചവരെ അഭിമാനത്തോടെ ഓർക്കുന്നുവെന്ന് ഗവർണർ പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഗവർണർ ആശംസകൾ അറിയിച്ചത്. നാം ആസ്വദിക്കുന്ന സ്വാതന്ത്ര്യവും അന്തസ്സും ധീരരായ ദേശസ്നേഹികളുടെ ത്യാഗങ്ങളുടെ ഫലമാണ്. നമ്മുടെ…

‘മതനിരപേക്ഷത, ജനാധിപത്യം എന്നിവ സംരക്ഷിക്കാനുള്ള പോരാട്ടം തുടരാം’

തിരുവനന്തപുരം : നിയമസഭാ സ്പീക്കർ എം ബി രാജേഷ് 75-ാമത് സ്വാതന്ത്ര്യദിന സന്ദേശം നൽകി. “സ്വതന്ത്ര ഇന്ത്യയുടെ ആധാരശിലകളായ മതനിരപേക്ഷത, ജനാധിപത്യം, ജനങ്ങളുടെ പരമാധികാരം, സോഷ്യലിസം, ഫെഡറൽ സിസ്റ്റം എന്നിവ സംരക്ഷിക്കുന്നതിനും സ്വതന്ത്ര ഇന്ത്യ ജനങ്ങൾക്ക് ഉറപ്പുനൽകുന്ന സ്വാതന്ത്ര്യം, നീതി, സമത്വം,…

കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

കണ്ണൂര്‍: മട്ടന്നൂരിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി 1,531 ഗ്രാം സ്വർണം പിടികൂടി. കാസർകോട് സ്വദേശികളായ യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഞായറാഴ്ച പുലർച്ചെ അബുദാബിയിൽ നിന്നെത്തിയവരിൽ നിന്നാണ് 80 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടിയത്. കസ്റ്റംസും ഡിആർഐയും…

എല്ലാ പാർട്ടി ഓഫീസുകളിലും സ്ഥാപനങ്ങളിലും നാളെ പതാക ഉയർത്തുമെന്ന് സിപിഐഎം

സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി ഓഗസ്റ്റ് 15ന് സംസ്ഥാനത്തെ എല്ലാ പാർട്ടി ഓഫീസുകളിലും സ്ഥാപനങ്ങളിലും പതാക ഉയർത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു. അതിനുശേഷം, ഭരണഘടനയുടെ ആമുഖം വായിച്ച് പാർട്ടി പ്രവർത്തകർ പ്രതിജ്ഞ എടുക്കും. അതേസമയം കെ.പി.സി.സി സ്വാതന്ത്ര്യദിനാഘോഷം രാവിലെ 10ന് നടക്കും. മുതിർന്ന…

‘സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ മുഴുവന്‍ ഇന്ത്യക്കാര്‍ക്കും അവകാശമുണ്ട്’

കോഴിക്കോട്: സ്വാതന്ത്ര്യം ഇന്ത്യക്കാര്‍ മുഴുവന്‍ ഒന്നായി നേടിയെടുത്തപോലെ എല്ലാ ഇന്ത്യക്കാർക്കും സ്വാതന്ത്ര്യം ആസ്വദിക്കാനുള്ള അവകാശമുണ്ടെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. ജാതിമത ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളുടെയും കൂട്ടായ പരിശ്രമത്തിന്‍റെ ഫലമായാണ് വിദേശ ശക്തികളിൽ നിന്ന് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്നും ആ…