Category: OTHER

ആദ്യത്തെ കൃത്രിമ 3ഡി പ്രിന്റഡ് മനുഷ്യ കോർണിയ വികസിപ്പിച്ചു

ഹൈദരാബാദിൽ ഗവേഷകർ 3ഡി പ്രിന്റഡ് കൃത്രിമ കോർണിയ സൃഷ്ടിച്ച് മുയലിന്‍റെ കണ്ണിലേക്ക് മാറ്റിവച്ചു. എൽ.വി. പ്രസാദ് ഐ ഇൻസ്റ്റിറ്റ്യൂട്ട് (എൽ.വി.പി.ഇ.ഐ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഹൈദരാബാദ് (ഐ.ഐ.ഐ.ടി), സെന്‍റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജി (സി.സി.എം.ബി) എന്നിവിടങ്ങളിലെ ഗവേഷകരാണ്…

വാട്ട്സ്ആപ്പിൽ പുതിയ ഫീച്ചർ; പ്രൊഫൈൽ ചിത്രത്തിന് പകരം ‘അവതാറുകൾ’

വാട്ട്സ്ആപ്പ് ഒരു പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു. ഇത്തവണ, വ്യത്യസ്തമായതും ഉപയോക്താക്കൾക്ക് ഇഷ്ടപ്പെടുന്നതുമായ ഒരു ഫീച്ചറാണ് ആപ്ലിക്കേഷനിൽ ചേർക്കുന്നത്. പ്രൊഫൈൽ ചിത്രത്തിന് പകരം ‘അവതാറുകൾ’ വാട്ട്സ്ആപ്പ് ഡിസ്പ്ലേ പിക്ചർ (ഡിപി) ആയി ചേർക്കാൻ കഴിയുന്ന ഒരു ഫീച്ചറിലാണ് കമ്പനി ഇപ്പോൾ പ്രവർത്തിക്കുന്നത്. അതേസമയം,…

ഹ്യൂമനോയിഡ് റോബോട്ടിനെ അവതരിപ്പിച്ച് ഷവോമി; വില 82 ലക്ഷം വരെ

ചൈനീസ് ടെക് ഭീമനായ ഷവോമി മനുഷ്യ വികാരങ്ങൾ തിരിച്ചറിയാൻ കഴിയുന്ന ഹ്യൂമനോയിഡ് റോബോട്ടിന്‍റെ പ്രോട്ടോടൈപ്പ് അവതരിപ്പിച്ചു. സൈബർ വൺ എന്ന് പേരിട്ടിരിക്കുന്ന റോബോട്ടിന് വളഞ്ഞ ഒഎൽഇഡി പാനലിന്‍റെ ആകൃതിയിലുള്ള മുഖമാണ് നൽകിയിരിക്കുന്നത്. അതിനുള്ളിൽ രണ്ട് ക്യാമറകളും സജ്ജീകരിച്ചിട്ടുണ്ട്. ലോകത്തെ ത്രിമാന ദിശയിൽ…

ആർത്തവ ഉല്‍പ്പന്നങ്ങൾ സൗജന്യമാക്കിയ ലോകത്തിലെ ആദ്യ രാജ്യമായി സ്‌കോട്ട്‌ലന്‍ഡ്

ഇഡിൻബർഗ്: ആർത്തവവുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ വാങ്ങാൻ സ്ത്രീകൾ ഓരോ വർഷവും ധാരാളം പണം ചെലവഴിക്കുന്നുണ്ട്. പണമില്ലാത്തതിനാൽ സാനിറ്ററി പാഡ് പോലും വാങ്ങാൻ കഴിയാത്ത നിരവധി ആളുകൾ ഒരുപക്ഷേ ഉണ്ടായിരിക്കാം. ഇതെല്ലാം കണക്കിലെടുത്ത്, ആർത്തവ ശുചിത്വവുമായി ബന്ധപ്പെട്ട എല്ലാ ഉൽപ്പന്നങ്ങളും പൂർണ്ണമായും സൗജന്യമാക്കിയിരിക്കുകയാണ്…

ഒഡീഷ സർക്കാറിന്റെ വിവാഹ സമ്മാനം ഗർഭനിരോധന ഉറയും ഗുളികയും

ഭുവനേശ്വർ: പുതുതായി വിവാഹിതരായ ദമ്പതികൾക്ക് സമ്മാനവുമായി ഒഡീഷ സർക്കാർ. വെറും സമ്മാനങ്ങളല്ല, മറിച്ച് കൗതുകകരമായ സമ്മാനങ്ങളാണ് നൽകുന്നത്. നവദമ്പതികൾക്ക് കോണ്ടവും ഗുളികകളും അടങ്ങുന്ന സൗജന്യ കിറ്റാണ് സർക്കാർ നൽകുന്നത്. ‘മിഷൻ പരിവാർ വികാസ്’ എന്ന കേന്ദ്ര സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിവാഹ…

കേരളത്തിലെ സ്ത്രീകളിലും കുട്ടികളിലും പോഷകാഹാരക്കുറവും വിളർച്ചയും കുറവ്

ന്യൂഡൽഹി: മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിലെ സ്ത്രീകൾക്കും കുട്ടികൾക്കും പോഷകാഹാരക്കുറവും വിളർച്ചയും കുറവാണെന്ന് പഠന റിപ്പോർട്ട്. ആരോഗ്യമേഖലയിൽ ദേശീയ പദ്ധതികൾ നടപ്പാക്കുന്നതിലും കേരളം മുൻപന്തിയിലാണെന്ന് പഠനം പറയുന്നു. ഹാർവാർഡ് സർവകലാശാലയും ജ്യോഗ്രഫിക് ഇൻസൈറ്റ്സ് ലാബും ചേർന്ന് നാഷണൽ ഹെൽത്ത് സർവേ ഡാറ്റയെ…

സന്ദേശ് ജിങ്കൻ ഇനി ബെംഗളൂരു എഫ്സിയിൽ

ബെംഗളൂരു: കരാർ പുതുക്കാൻ എടികെ മോഹൻ ബഗാൻ വിസമ്മതിച്ചതിനെ തുടർന്ന് പുതിയ തട്ടകം തേടിയ സന്ദേശ് ജിങ്കൻ ഇനി ബെംഗളൂരു എഫ്സിയുടെ പ്രതിരോധം കാക്കും. സന്ദേശ് ജിങ്കനെ ടീമിൽ ഉൾപ്പെടുത്തിയതായി ബെംഗളൂരു എഫ്സി ട്വിറ്ററിലൂടെ അറിയിച്ചു. എടികെ മോഹൻ ബഗാൻ വിട്ട…

രാഷ്‌‌ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിലെ 12 ഉദ്യോഗസ്ഥർക്ക് പുരസ്‌കാരം

ഡൽഹി: എഡിജിപി മനോജ് എബ്രഹാമിനും എസിപി ബിജി ജോര്‍ജിനും വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍. മികച്ച സേവനത്തിന് കേരളത്തില്‍നിന്നു 10 പൊലീസ് ഉദ്യോഗസ്ഥര്‍ മെഡലിന് അര്‍ഹരായി. ഡപ്യൂട്ടി കമ്മിഷണര്‍ വി.യു.കുര്യാക്കോസ്, എസ്പി പി.എ.മുഹമ്മദ് ആരിഫ്, ട്രെയ്നിങ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ടി.കെ.സുബ്രഹ്മണ്യന്‍,…

ബാലന്‍ഡിയോര്‍ പുരസ്‌കാരം; അവസാന പട്ടികയില്‍ മെസിയും നെയ്മറുമില്ല

ന്യോൺ (ഫ്രാൻസ്): ബാലന്‍ഡിയോര്‍ പുരസ്‌കാര പട്ടികയിൽ അവസാന മുപ്പതില്‍ നിന്ന് ലയണല്‍ മെസിയും നെയ്മറും പുറത്ത്. 2005ന് ശേഷം ഇതാദ്യമായാണ് 7 വട്ടം ചാംപ്യനായ മെസി പട്ടികയില്‍ നിന്ന് പുറത്താകുന്നത്. ഫ്രാൻസ് ഫുട്ബോൾ മാഗസിൻ ഏർപ്പെടുത്തിയ അവാർഡുകളുടെ ആദ്യ പട്ടികയിൽ നിന്ന്…

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം: ചെനാബ് റെയില്‍വേ പാലം ഉദ്ഘാടനത്തിനൊരുങ്ങി

കശ്മീർ: കശ്മീരിലെ ചെനാബ് റെയില്‍പ്പാലം ഉദ്ഘാടനത്തിനൊരുങ്ങുന്നു. കശ്മീരിനെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പാലം ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍പ്പാലമാണ്. 1.3 കിലോമീറ്റര്‍ നീളമുള്ള പാലം നദിയില്‍ നിന്ന് 1179 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. പാരീസിലെ ഈഫല്‍ ടവറിനേക്കാള്‍ 35…