Category: OTHER

രാജ്യത്ത് രണ്ടാമത് കുരങ്ങ് വസൂരി സ്ഥിരീകരിച്ചയാൾ രോഗമുക്തി നേടി

കണ്ണൂര്‍ : രാജ്യത്ത് കുരങ്ങ് വസൂരി ബാധിച്ച രണ്ടാമത്തെ വ്യക്തി രോഗമുക്തി നേടി. കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നയാളാണ് രോഗമുക്തി നേടിയത്. എല്ലാ സാമ്പിളുകളും നെഗറ്റീവ് ആണെന്നും രോഗി മാനസികമായും ശാരീരികമായും പൂർണ ആരോഗ്യവാനാണെന്നും അധികൃതർ പറഞ്ഞു. പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള…

പ്രീമിയർ ലീ​ഗും ബുന്ദസ്‌ലി​ഗയും ഇന്ന് കൊടികയറും; ആദ്യ മത്സരം കളിക്കാന്‍ ആഴ്‌സനല്‍

ലണ്ടന്‍: യൂറോപ്യൻ ക്ലബ് ഫുട്ബോൾ ആരാധകർക്ക് ആവേശം പകർന്ന് ഇം​ഗ്ലണ്ടിലും ഫ്രാൻസിലും ജർമനിയിലും ഇന്ന് പന്തുരളും. രണ്ട് മാസത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ക്ലബ് ഫുട്ബോൾ തിരിച്ചെത്തുന്നത്. ഇന്ത്യൻ സമയം ഇന്ന് രാത്രം 12.30-ന് നടക്കുന്ന ആഴ്സനൽ- ക്രിസ്റ്റൽ പാലസ് മത്സരത്തോടെയാണ്…

നാന്‍സി പെലോസിക്ക് ചൈന ഉപരോധമേര്‍പ്പെടുത്തി

ബീജിങ്: തായ്‌വാൻ സന്ദർശനത്തിന് പിന്നാലെ യുഎസ് സ്പീക്കർ നാൻസി പെലോസിക്കെതിരെ ചൈന ഉപരോധം ഏർപ്പെടുത്തി. യുഎസ് സ്പീക്കർക്കെതിരെ ചൈനീസ് വിദേശകാര്യ മന്ത്രാലയം നിരവധി ഉപരോധങ്ങൾ പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കി. “തായ്‌വാൻ സന്ദർശനത്തിലൂടെ, നാൻസി…

സംസ്ഥാനത്ത് എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ ലഭ്യമായിത്തുടങ്ങി

തിരുവനന്തപുരം: ഈ വർഷം എസ്.എസ്.എൽ.സി. പരീക്ഷ പാസായ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമായിത്തുടങ്ങി. ഡിജിലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാമെന്ന് പരീക്ഷാ കമ്മീഷണർ അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പരീക്ഷാഭവനാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. മൊബൈൽ നമ്പറും ആധാറും ഉപയോഗിച്ച് ഡിജിലോക്കറിന്‍റെ…

2028 ഒളിംപിക്സിൽ ക്രിക്കറ്റും ബ്രേക്ക് ഡാൻസും ഉൾപ്പെടുത്താൻ ആലോചന

ന്യൂഡൽഹി: 2028 ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ ക്രിക്കറ്റും ബ്രേക്ക് ഡാൻസും ഒരു മത്സര കായിക ഇനമായി മാറ്റാൻ ആലോചന. ഇന്‍റർനാഷണൽ ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി), ലോസ് ഏഞ്ചൽസ് ഓർഗനൈസിംഗ് കമ്മിറ്റി എന്നിവ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെ (ഐ.സി.സി) ഔദ്യോഗികമായി ക്രിക്കറ്റ്…

രാഹുൽ ഗാന്ധി അറസ്റ്റിൽ

ന്യൂഡൽഹി: അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിനും ചരക്ക് സേവന നികുതിക്കുമെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ മുൻ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രിയുടെ വസതി ഉപരോധിക്കാനും രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്താനും കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരുന്നെങ്കിലും ഡൽഹി പോലീസ് അതിന്…

ഗതിശക്തി സര്‍വകലാശാല വഡോദരയില്‍; റെയില്‍വേ മന്ത്രാലയത്തിന് നടത്തിപ്പുചുമതല

ന്യൂഡല്‍ഹി: അടിസ്ഥാന സൗകര്യ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഗവേഷണത്തിനും പഠനത്തിനുമായി രാജ്യത്തെ ആദ്യത്തെ ഗതിശക്തി സർവകലാശാല സ്ഥാപിക്കുന്നതിനുള്ള ബിൽ ലോക്സഭ ബുധനാഴ്ച പാസാക്കി. ഗുജറാത്തിലെ വഡോദരയിലാണ് സർവകലാശാലയുടെ ആസ്ഥാനം. ഇന്ത്യക്കകത്തും പുറത്തുമുള്ള വിവിധ പ്രദേശങ്ങളിൽ ഓഫ് കാമ്പസുകൾ സ്ഥാപിക്കുമെന്ന് യോഗത്തിൽ സംസാരിച്ച…

ഡീസല്‍ ഇല്ല; KSRTCയുടെ 50% ഓര്‍ഡിനറി ബസുകള്‍ മാത്രം ഇന്ന് ഓടും

തിരുവനന്തപുരം: ഡീസൽ വാങ്ങാൻ പണമില്ലാത്തതിനാൽ ശനി, ഞായർ ദിവസങ്ങളിൽ കെഎസ്ആർടിസി സർവീസുകൾ വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ടു. ഓർഡിനറി സർവീസുകൾക്കാണ് നിയന്ത്രണം. ഇത് പ്രകാരം വെള്ളിയാഴ്ച 50 ശതമാനം സർവീസുകളും ശനിയാഴ്ച 25 ശതമാനം സർവീസുകളും മാത്രമായിരിക്കും നടത്തുക. ഞായറാഴ്ച സർവീസ് പൂർണമായും റദ്ദാക്കും.…

മെട്രോ നീട്ടുന്നു; ഭൂഉടമകൾക്ക് 100 കോടിയും വ്യാപാരികൾക്ക് 69 കോടിയും അനുവദിച്ചു

കാക്കനാട്: ജില്ലാ ആസ്ഥാനത്തേക്ക് മെട്രോ നീട്ടുന്നതിനായി സ്ഥലം വിട്ടുനൽകിയ 134 ഭൂവുടമകൾക്ക് വില നൽകാൻ 100 കോടി രൂപ അനുവദിച്ചു. വാഴക്കാല വില്ലേജ് പരിധിയിലെ 101 ഉടമകൾക്കും വാടകക്കാരായ വ്യാപാരികൾക്കും 69 കോടി രൂപ നൽകും. ബാക്കി തുക പൂണിത്തുറ, ഇടപ്പള്ളി…

തോരാതെ മഴ ; ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ നാളെ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയായിരിക്കും. നാളെയും…