Category: OTHER

മന്ത്രി റിയാസിന്റെ സ്റ്റാഫിന്റെ എണ്ണം കൂട്ടി

തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്‍റെ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം വർദ്ധിപ്പിച്ചു. ഭരണഘടനാ വിരുദ്ധമായ പ്രസ്താവനയുടെ പേരിൽ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാന്‍റെ ഓഫീസിലെ അഞ്ച് ജീവനക്കാരെ കൂടി മുഹമ്മദ് റിയാസിന്‍റെ ഓഫീസിൽ നിയമിച്ചു. ഇതോടെ മുഹമ്മദ് റിയാസിന്‍റെ പേഴ്സണൽ സ്റ്റാഫുകളുടെ…

യുദ്ധത്തിനിടയില്‍ ഫോട്ടോഷൂട്ട്; യുക്രൈൻ പ്രസിഡന്റിനും ഭാര്യക്കും വിമർശനം

കീവ്: വോഗ് മാഗസിന്‍റെ കവർ മുഖമായി മാറിയതിന് പിന്നാലെ, യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിക്കും, ഭാര്യ ഒലീന സെലെൻസ്കയ്ക്കുമെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം. ധീരതയുടെ ഛായാചിത്രം(Portrait of Bravery) എന്ന അടിക്കുറിപ്പോടെ വോഗ് അതിന്‍റെ കവർ മുഖമായി ഒലേന സെലെൻസ്കയെ അവതരിപ്പിച്ചിട്ടുണ്ട്.…

‘തീ’യിൽ മുഹമ്മദ് മുഹ്സിൻ എംഎൽഎ നായകനാകുന്നു; വില്ലൻ ആയി ഇന്ദ്രൻസ്

കേരള രാഷ്ട്രീയത്തിലെ യുവമുഖമായ മുഹമ്മദ് മുഹ്സിൻ എം.എൽ.എ സിനിമാ അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. അനിൽ വി നാഗേന്ദ്രൻ സംവിധാനം ചെയ്യുന്ന തീ എന്ന ചിത്രത്തിൽ പട്ടാമ്പി എംഎൽഎയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് ഇന്ദ്രൻസ് എത്തുന്നത്. ചിത്രം…

ജെൻഡർ സ്റ്റീരിയോടൈപ്പുകളെ തകർത്ത് മീശയിൽ സുന്ദരിയായി മലയാളി യുവതി

കണ്ണൂർ: കേരളത്തിലെ കണ്ണൂർ ജില്ലയിൽ നിന്നുള്ള ഒരു യുവതി വർഷങ്ങളായി അഭിമാനത്തോടെ തൻ്റെ മീശ പ്രദർശിപ്പിക്കുന്നു. പലപ്പോഴും ഷേവ് ചെയ്യാൻ ആളുകൾ പറയാറുണ്ടെങ്കിലും അങ്ങനെ ചെയ്യാൻ പദ്ധതികളൊന്നുമില്ലെന്ന് 35 കാരി ഷൈജ പറയുന്നു. മിക്ക സ്ത്രീകളിൽ നിന്നും വ്യത്യസ്തമായി, തൻ്റെ മേൽചുണ്ടിലെ…

ഫെയ്‌സ്ബുക്ക് വരുമാനത്തിൽ ആദ്യമായി ഇടിവ്

മെറ്റയുടെ കീഴിലുള്ള ഫേസ്ബുക്കിന്‍റെ വരുമാനത്തിൽ ആദ്യമായി കുറവ് രേഖപ്പെടുത്തി. ഇതോടെ ഒരു ദശാബ്ദത്തെ തുടർച്ചയായ വരുമാന വളർച്ചയ്ക്ക് വിരാമമായി. രണ്ടാം പാദത്തിലെ വരുമാനത്തിൽ ഒരു ശതമാനം കുറവ് രേഖപ്പെടുത്തി. മൂന്നാം പാദത്തിലെ വളർച്ച ഇനിയും മന്ദഗതിയിലാകുമെന്നാണ് പ്രവചനം. മാതൃ കമ്പനിയായ മെറ്റയുടെ…

മങ്കിപോക്സ്; പുരുഷൻമാർ ലൈംഗിക പങ്കാളികളുടെ എണ്ണം കുറക്കണമെന്ന് ഡബ്ലുഎച്ച്ഒ

വാഷിങ്ടൺ: മങ്കിപോക്സിന്‍റെ പശ്ചാത്തലത്തിൽ പുരുഷൻമാർ ലൈംഗിക പങ്കാളികളുടെ എണ്ണം കുറയ്ക്കണമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). രോഗബാധയെ തുടർന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ നിർദേശം. അണുബാധയ്ക്ക് ശേഷം റിപ്പോർട്ട് ചെയ്ത കേസുകളിൽ 98 ശതമാനം കേസുകളും ഗേ, ബൈസെക്ഷ്വൽ,…

പിതൃസ്മരണയിൽ ഇന്ന് കർക്കിടക വാവുബലി; ബലിതർപ്പണത്തിന് വൻ തിരക്ക്

കൊച്ചി: പിതൃക്കളുടെ ആത്മശാന്തിക്കായി ഇന്ന് കർക്കടക വാവുബലി. കൊവിഡ് ഭീഷണി തുടരുന്നുണ്ടെങ്കിലും നിയന്ത്രണങ്ങൾ കർശനമല്ലാത്തതിനാൽ ബലിതർപ്പണത്തിനായി സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ആലുവ മണപ്പുറം, തിരുനെല്ലി ക്ഷേത്രം, തിരുനാവായ ക്ഷേത്രം, വർക്കല പാപനാശം കടപ്പുറം, കൊല്ലം തിരുമുല്ലവാരം, തൃശ്ശൂർ…

നീരജിന് പകരം സിന്ധു; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പി വി സിന്ധു ഇന്ത്യന്‍ പതാകയേന്തും

ബര്‍മിങ്ങാം: കോമൺവെൽത്ത് ഗെയിംസിന്‍റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയുടെ ഒളിമ്പിക് മെഡൽ ജേതാവും ബാഡ്മിന്‍റൺ താരവുമായ പി വി സിന്ധു ഇന്ത്യൻ പതാകയേന്തും. ടോക്കിയോ ഒളിമ്പിക്സിൽ സ്വർണ്ണ മെഡലും യൂജീനിൽ നടന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡലും നേടിയ ഇന്ത്യയുടെ ജാവലിൻ…

കേരളത്തിന്റെ ഓൺലൈൻ ടാക്സി സർവീസ് വരുന്നു: ‘കേരള സവാരി’ 17 മുതൽ

തിരുവനന്തപുരം: വൻകിട കമ്പനികൾക്ക് മാത്രമുള്ള മേഖലയായി കണക്കാക്കുന്ന ഓൺലൈൻ ടാക്സി സേവന മേഖലയിലേക്ക് പ്രവേശിക്കാനുള്ള സർക്കാർ തീരുമാനം തൊഴിൽ മേഖലയിലെ വിപ്ലവകരമായ ഇടപെടലാണെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. കേരളത്തിന്‍റെ സ്വന്തം ഓൺലൈൻ ഓട്ടോ–ടാക്സി സർവീസായ ‘കേരള സവാരി’ ഓഗസ്റ്റ് 17…

കേരള സാഹിത്യ അക്കാദമി 2021-ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തൃശൂര്‍: കേരള സാഹിത്യ അക്കാദമി 2021ലെ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നോവലിനുള്ള പുരസ്കാരം ആർ രാജശ്രീയും വിനോയ് തോമസും പങ്കിട്ടു. കവിതയ്ക്കുള്ള പുരസ്കാരം അന്‍വര്‍ അലിക്കും ചെറുകഥയ്ക്കുള്ള പുരസ്‌കാരം ദേവദാസ് വി.എമ്മിനും ലഭിച്ചു. വൈശാഖൻ, പ്രൊഫ.കെ.പി.ശങ്കരൻ തുടങ്ങിയ മുതിർന്ന എഴുത്തുകാർക്ക് അക്കാദമിയുടെ…