Category: VIRAL

ഇന്ദ്രൻ കനിയാതെ രക്ഷയില്ല; മഴയ്ക്കായി രണ്ട് സ്ത്രീകള്‍ തമ്മില്‍ കല്യാണം കഴിച്ചു

മംഗളൂരു: മഴയുടെ ദേവനായ ഇന്ദ്രനെ പ്രീതിപ്പെടുത്താനായി കർണാടകയിൽ രണ്ട് സ്ത്രീകൾ വിവാഹിതരായി. മഴയ്ക്കും സന്തോഷത്തിനും വേണ്ടി ഹലക്കി വൊക്കലിഗ സമുദായമാണ് രണ്ട് സ്ത്രീകൾ തമ്മിലുള്ള വിവാഹം പ്രതീകാത്മകമായി നടത്തിയത്. വിവാഹം പ്രതീകാത്മകമായി നടന്നെങ്കിലും ആഘോഷങ്ങളിൽ ഒരു കുറവും ഉണ്ടായില്ല. ആഘോഷങ്ങളും ഗംഭീരമായി…

ലേഡി ​ഗാ​ഗയുടെ വളർത്തു നായ്ക്കളെ മോഷ്ടിച്ച 20കാരന് നാലു വർഷം തടവ്

അമേരിക്ക: പോപ്പ് ഗായിക ലേഡി ഗാഗയുടെ വളർത്തു നായ്ക്കളെ മോഷ്ടിച്ച കേസിൽ, 20കാരനായ ജയ്‌ലിൻ കെയ്ഷോൺ വൈറ്റിനെ നാല് വർഷം തടവിന് ശിക്ഷിച്ചു. കേസിലെ മൂന്ന് പ്രതികളിൽ ഒരാളാണ് ഇയാൾ. നിലവിൽ മറ്റൊരു കവർച്ചാ കേസിലെ പ്രതിയാണ്. നേരത്തെ വധശ്രമം, കവർച്ച,…

പ്രിയപ്പെട്ട ചെസ് കളിക്കാരൻ ആര്? വെളിപ്പെടുത്തി ഗ്രാൻഡ്മാസ്റ്റർ വിശ്വനാഥൻ ആനന്ദിൻ്റെ മകൻ

ഏറ്റവും പ്രിയപ്പെട്ട ചെസ്സ് കളിക്കാരൻ ആരാണെന്ന് വെളിപ്പെടുത്തി ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ വിശ്വനാഥൻ ആനന്ദിൻ്റെ മകനായ അഖിൽ ആനന്ദ്. ചെസ്സ് ഒളിമ്പ്യാഡിനിടെയാണ് ഭാവി ഗ്രാൻഡ്മാസ്റ്റർ തൻ്റെ ഇഷ്ടതാരത്തെ കുറിച്ചു വെളിപ്പെടുത്തിയത്. വിശ്വനാഥൻ ആനന്ദ് തന്നെയാണ് മകൻ്റെ അഭിമുഖം ട്വിറ്ററിൽ പങ്കുവച്ചത്. “മകൻ്റെ പ്രിയപ്പെട്ട…

ഈ റെയിൽവേ സ്റ്റേഷനിൽ ഇനി ചക്കപപ്പടവും കിട്ടും

തിരൂർ: തിരൂർ റെയിൽവേ സ്റ്റേഷനിലെത്തിയാൽ ഇനി ചക്കപപ്പടവും കിട്ടും. അതും വ്യത്യസ്ത നിറവും രുചിയുമുള്ള കൽപാത്തി ചക്കപപ്പടം. പാലക്കാട് റെയിൽവേ ഡിവിഷനു കീഴിലുള്ള സ്റ്റേഷനുകളിൽ ആരംഭിച്ച വൺ സ്റ്റേഷൻ വൺ പ്രൊഡക്ട് പദ്ധതിയുടെ ഭാഗമായാണ് ഇവിടെ ചക്കപപ്പടം വിൽപ്പനയ്ക്ക് സ്റ്റാൾ ആരംഭിച്ചത്.…

യൂണിഫോമില്‍ ‘ഫാഷന്‍ഷോ’: അഞ്ച് പോലീസുകാര്‍ക്ക് സ്ഥലംമാറ്റം

ചെന്നൈ: സൗന്ദര്യമത്സരത്തിൽ യൂണിഫോമിൽ റാംപ് വാക്ക് നടത്തിയതിന് മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പൊലീസുകാർക്ക് സ്ഥലം മാറ്റം. ഫാഷൻ ഷോ വീഡിയോ വൈറലായതിനെ തുടർന്ന് തമിഴ്നാട്ടിലെ മയിലാടുതുറൈ ജില്ലയിലെ ചെമ്പനാര്‍കോവില്‍ സ്റ്റേഷനിലെ പൊലീസുകാർക്കാണ് നടപടി നേരിടേണ്ടി വന്നത്. മയിലാടുതുറൈയിലെ ഒരു മോഡലിംഗ്…

കുട നന്നാക്കുന്നതിൽ 100 വർഷം പിന്നിട്ട് ഒരു കട

ചങ്ങരംകുളം: കുട നന്നാക്കുന്നതിൽ 100 വർഷം പിന്നിട്ട് ചങ്ങരംകുളത്തെ കട. മഴക്കാലമാകുമ്പോൾ കടയിലെ മാമാണി കുഞ്ഞിപ്പാക്ക് തിരക്കാണ്. 50 വർഷത്തിലേറെയായി ഉപ്പ നടത്തിവന്നിരുന്ന കടയിൽ കുഞ്ഞിമരയ്ക്കാർ എന്ന കുഞ്ഞിപ്പ ചേർന്നത് പതിമൂന്നാം വയസ്സിലാണ്. ഇപ്പോൾ അദ്ദേഹത്തിന് 68 വയസ്സായി. അച്ഛന്‍റെ മരണശേഷം…

വേണ്ടി വന്നാല്‍ ബോളിങും: ആരാധകരെ ഞെട്ടിച്ച് സഞ്ജു സാംസണ്‍

ജയ്പുര്‍: സഞ്ജു സാംസണ്‍ നന്നായി ബാറ്റ് ചെയ്യും. വിക്കറ്റിന് പിന്നിലും കളിക്കാരൻ മിടുക്കൻ. എന്നാൽ മലയാളികളുടെ സ്വന്തം സഞ്ജു നന്നായി പന്തെറിയുമെന്ന് എത്രപേർക്കറിയാം? അത്തരമൊരു നിമിഷത്തിനുള്ള അവസരമൊരുക്കുകയാണ് രാജസ്ഥാൻ റോയൽസ്. രാജസ്ഥാൻ റോയൽസിന്‍റെ ക്യാപ്റ്റൻ കൂടിയായ സഞ്ജു സാംസൺ സോഷ്യൽ മീഡിയയിൽ…

1.4 ലക്ഷം രൂപയുടെ “ട്രാഷ് പൗച്ച്” പുറത്തിറക്കി ബാലെൻസിയാഗ

1.4 ലക്ഷം രൂപയുടെ പൗച്ച് പുറത്തിറക്കി ആഢംബര ഫാഷൻ ബ്രാൻഡായ ബാലെൻസിയാഗ. ‘ട്രാഷ് പൗച്ച്’ എന്ന് പേരിട്ടിരിക്കുന്ന ബാഗിന്‍റെ ചിത്രങ്ങൾ ഓൺലൈനിൽ വൈറലാണ്. പേര് പോലെ തന്നെ, ബാഗിന് യഥാർത്ഥത്തിൽ ഒരു ചവറ്റുകുട്ടയോട് സാദൃശ്യമുണ്ട്. ബാലെൻസിയാഗയുടെ ഫാൾ 2022 റെഡി-ടു-വെയർ കളക്ഷനിലാണ്…

തന്റെ സ്കൂളിന്റെ മോശം അവസ്ഥയെക്കുറിച്ച് റിപ്പോർട്ട് ചെയ്ത് കുഞ്ഞ് ‘പത്രപ്രവർത്തകൻ’

തന്റെ സ്‌കൂളിന്റെ അവസ്ഥയെക്കുറിച്ച് റിപ്പോർട്ട് ചെയ്ത് കുഞ്ഞ് ‘പത്രപ്രവർത്തകൻ’. അതേ സ്കൂളിലെ വിദ്യാർത്ഥിയാണെന്ന് തോന്നുന്ന കുട്ടി, ക്ലാസ് മുറിയുടെ മോശം അവസ്ഥയും ശരിയായ ശൗചാലയത്തിന്‍റെ അഭാവവും വീഡിയോയിൽ പറയുന്നുണ്ട്. റിപ്പോർട്ടർക്ക് കൂട്ടായി ഒരു സുഹൃത്തും വീഡിയോയിൽ ഉണ്ട്. ഓൺലൈനിൽ വൈറലാണ് വീഡിയോ…

സൗദി അറേബ്യയിലെ ഫർസാന്‍ ദ്വീപില്‍ കൂടുതല്‍ പുരാവസ്തുക്കള്‍ കണ്ടെത്തി

സൗദി അറേബ്യ: സൗദി അറേബ്യയിലെ ഫർസാൻ ദ്വീപില്‍ കൂടുതൽ പുരാവസ്തുക്കൾ കണ്ടെത്തി സൗദി-ഫ്രഞ്ച് പുരാവസ്തു ഗവേഷകർ. സൗദി ഹെറിറ്റേജ് അതോറിറ്റി വ്യാഴാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ചെമ്പ് കഷ്ണങ്ങൾ കൊണ്ട് പൊതിഞ്ഞ റോമൻ കവചം ഉൾപ്പെടെയുള്ള അപൂർവ കഷ്ണങ്ങളാണ് സൗദി-ഫ്രഞ്ച് സംയുക്ത സംഘം…