ക്രിസ്ത്യൻ സമുദായത്തിന്‍റെ ജനസംഖ്യ വർധനവിന് കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങളുമായി കെ.സി.ബി.സിയും രംഗത്ത്

0
26

എറണാകുളം:കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് പിന്തുണയുമായി കെ.സി.ബി.സി. ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കാനാണ് കെ.സി.ബി.സിയുടെ നീക്കം. മൂന്നോ അതില്‍ കൂടുതലോ മക്കളുള്ള കുടുംബങ്ങളുടെ മാമോദിസ ചടങ്ങിന് സമ്മാനം നല്‍കാനും ശിപാര്‍ശയുണ്ട്. എന്നാല്‍, രൂപതയുടെ പ്രഖ്യാപനം വ്യാപക വിമര്‍ശനങ്ങളാണ് നേരിട്ടത്.

ക്രിസ്ത്യൻ സമുദായത്തിന്‍റെ ജനസംഖ്യ വർധനവിന് പ്രോത്സാഹനവുമായി സിറോ മലങ്കരസഭ പത്തനംതിട്ട രൂപതയും രംഗത്തെത്തിയിരുന്നു. നാലിലധികം കുട്ടികളുള്ളവർക്ക് പ്രതിമാസം 2000 രൂപ നൽകുമെന്നായിരുന്നു പത്തനംതിട്ട രൂപത പുറത്തിറക്കിയ സർക്കുലറില്‍ പറഞ്ഞിരുന്നത്. 

LEAVE A REPLY

Please enter your comment!
Please enter your name here