മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചതിന് കങ്കണയ്‌ക്കെതിരെ കേസ് എടുക്കാന്‍ കോടതി നിര്‍ദേശം

0

മുംബൈ: (www.k-onenews.in) മതസ്പർധയുണ്ടാക്കാൻ ശ്രമിച്ചതിന് നടി കങ്കണ റണാവത്തിനും സഹോദരി രംഗോലി ചന്ദേലിനും എതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ കോടതി നിർദേശം. മഹാരാഷ്ട്രയിലെ ബാന്ദ്ര മെട്രോപോളിറ്റൻ കോടതിയാണ് നിർദേശം പുറപ്പെടുവിച്ചത്.

കാസ്റ്റിങ് ഡയറക്ടറും ഫിറ്റ്നസ് പരിശീലകനുമായ മുനവ്വർ അലി സയിദ് എന്നയാളാണ് കങ്കണയ്ക്കും രംഗോലിക്കുമെതിരെ കോടതിയെ സമീപിച്ചത്. സമുദായങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാനും വർഗീയ വിദ്വേഷം പടർത്താനും കങ്കണ ശ്രമിച്ചുവെന്നാണ് ഹർജിക്കാരന്റെ ആരോപണം.

പരാതി പ്രഥമദൃഷ്ട്യാൽ പരിശോധിച്ചതിൽനിന്ന്, ആരോപണ വിധേയ കുറ്റം ചെയ്തതായി ബോധ്യപ്പെട്ടുവെന്ന് മെട്രോപോളിറ്റൻ മജിസ്ട്രേട്ട് ജയ്ദിയോ ഖുലേ പറഞ്ഞു. ആരോപണങ്ങൾ ട്വിറ്റർ, അഭിമുഖങ്ങൾ എന്നിങ്ങനെ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ നടത്തിയ അഭിപ്രായപ്രകടനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ആരോപണ വിധേയ ട്വിറ്റർ പോലുള്ള സാമൂഹികമാധ്യമങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. വിദഗ്ധർ വിഷയത്തിൽ നിശദമായ അന്വേഷണം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

content highlights: mumbai court directs police to register fir against kangana ranaut and rangoli chandel

Tags :
17 Oct 2020, 02:58 PM IST
പ്രതീകാത്മക ചിത്രം| ഫോട്ടോ: രതീഷ് പി.പി. /മാതൃഭൂമി
ഭോപ്പാൽ: മധ്യപ്രദേശിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംജിഎൻആർഇജിഎസ്) പ്രകാരം തൊഴിലാളികൾക്ക് പണം അനുവദിച്ചതിൽ വ്യാപക ക്രമക്കേട്. ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങളടക്കം ഉപയോഗിച്ച് വ്യാജ തൊഴിൽ കാർഡുകൾ തയ്യാറാക്കിയാണ് ക്രമക്കേട് നടത്തിയത്.

ഖാർഗോണിലെ പിപ്പാർഖെഡാനക ഗ്രാമപഞ്ചായത്തിൽ ഒരു ഡസനിലധികം വ്യാജ തൊഴിൽ കാർഡുകൾ കണ്ടെത്തിയിട്ടുണ്ട്. ബോളിവുഡ് അഭിനേതാക്കളായ ദീപിക പദുക്കോൺ, ജാക്വലിൻ ഫെർണാണ്ടസ് എന്നിവരുടെ അടക്കം ചിത്രങ്ങൾ ഒട്ടിച്ച കാർഡുകളാണ് കണ്ടെത്തിയത്. ഈ കാർഡുകൾ വഴി അനർഹരുടെ കയ്യിൽ വേതനം എത്തിയതായും കണ്ടെത്തി.

ദീപിക പദുക്കോണിന്റെ ചിത്രം ഉപയോഗിച്ചിരിക്കുന്നത് ഗോത്രവിഭാഗത്തിൽപ്പെട്ട സോനു ശാന്തിലാൽ എന്നയാളുടെ പേരിൽ നൽകിയ തൊഴിൽ കാർഡിലാണ്. എന്നാൽ സംഭവത്തെക്കുറിച്ച് അറിവില്ലെന്ന് സോനു ശാന്തിലാൽ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി പ്രകാരം വേതനം ആവശ്യപ്പെട്ടിട്ടില്ലെന്നും ശാന്തിലാൽ പറഞ്ഞു.

ഈ വ്യാജ കാർഡുകൾ വഴി ലക്ഷകണക്കിന് രൂപ തട്ടിയെടുത്തതായാണ് അധികൃതർ പറയുന്നത്. തട്ടിപ്പ് കണ്ടെത്തിയതിനേ തുടർന്ന് വിഷയത്തിൽ അന്വേഷണത്തിന് ഉത്തവിട്ടിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഈ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിൽ നിന്ന് തുക പിൻവലിച്ചതായും അധികൃതർ പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ ജോലി ചെയ്തിരുന്ന ചില തൊഴിലാളികൾക്ക് ശമ്പളം ലഭിക്കാതെ വന്നതിനേ തുടർന്ന് തൊഴിലുറപ്പ് പദ്ധതി പോർട്ടലിൽ വിശദാംശങ്ങൾ പരിശോധിച്ചതോടയാണ് തട്ടിപ്പ് പുറത്തായത്.

LEAVE A REPLY

Please enter your comment!
Please enter your name here