ലോക്ഡൗണ്‍ ലംഘിച്ച് കുര്‍ബാന; പള്ളി വികാരി അറസ്റ്റില്‍

0
21

അങ്കമാലി:(www.k-onenews.in)ലോക്ഡൗണ്‍ മാനദണ്ഡം ലംഘിച്ച് പള്ളിയില്‍ ആദ്യ കുര്‍ബാന നടത്തിയ വികാരി അറസ്റ്റില്‍. അങ്കമാലി പൂവത്തുശ്ശേരി സെന്റ് ജോസഫ് പള്ളിയില്‍ വികാരി ഫാദര്‍ ജോര്‍ജ് പാലാമറ്റമാണ് അറസ്റ്റിലായത്.
കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിന് വികാരിയെ പിഴ അടപ്പിച്ച ശേഷം ജാമ്യത്തില്‍ വിട്ടു. വൈദികനുള്‍പ്പെടെ 22 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

നൂറോളം പേര്‍ കുര്‍ബാനയില്‍ പങ്കെടുത്തു എന്നാണ് നാട്ടുകാര്‍ പറയുന്നത്. വലിയ രീതിയില്‍ ആളുകള്‍ തടിച്ചു കൂടിയത് കണ്ട് നാട്ടുകാരാണ് പൊലീസിനെ വിമരമറിയിച്ചത്. ഇന്ന് രാവിലെയാണ് ചടങ്ങ് നടന്നത്. െകാവിഡ് രണ്ടാം തരംഗ വ്യാപനം ശക്തമായ സാഹചര്യത്തില്‍ പ്രഖ്യപിച്ച ലോക്ഡൗണില്‍ ആരാധാനലായങ്ങളില്‍ ആളുകള്‍ തടിച്ചു കൂടുന്നതിന് വിലക്കുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here