ന്യൂഡൽഹി : ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 86,432 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 40,23,179 ആയി ഉയർന്നു. ആരോഗ്യമന്ത്രാലയമാണ് കോവിഡ് സംബന്ധിച്ച പുതിയ കണക്കുകൾ പുറത്ത് വിട്ടത്.

നിലവിൽ 8,46,395 പേരാണ്​ ചികിൽസയിലുള്ളത്​. കോവിഡ്​ രോഗികളിൽ 0.5 ശതമാനം മാത്രമാണ്​ വെൻറിലേറ്ററുകളുടെ സഹായത്തോടെ ചികിൽസയിലുള്ളത്​. 3.5 ശതമാനം മാത്രമാണ്​ ഐ.സി.യുവിൽ തുടരുന്നതെന്നും​ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ അറിയിച്ചു.

കഴിഞ്ഞ ദിവസം 1089 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 69,561 ആയി ഉയർന്നു. 31,07,223 പേർ ​രാജ്യത്ത്​ രോഗമുക്​തി നേടിയിട്ടുണ്ട്​. 77.15 ശതമാനമാണ്​ കോവിഡ്​ രോഗമുക്​തി നിരക്ക്​.

LEAVE A REPLY

Please enter your comment!
Please enter your name here