കാസർകോട്: (www.k-onenews.in) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ട് തേടിപ്പോകുമ്പോള്‍ കോവിഡ്-19നെ മറക്കരുത്. സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ കക്ഷികളും നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.

· ഭവന സന്ദര്‍ശനത്തിന് ഒരു സമയം സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ പരമാവധി അഞ്ച് പേര്‍ മാത്രമേ അനുഗമിക്കാവൂ.
· കോവിഡിന്റെ പശ്ചാത്തലത്തില്‍ ജാഥ, ആള്‍ക്കൂട്ടം തുടങ്ങിയവ ഒഴിവാക്കണം.
· പൊതുയോഗങ്ങള്‍, കുടുംബയോഗങ്ങള്‍ എന്നിവ സംഘടിപ്പിക്കുമ്പോള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം.
· പൊതുയോഗങ്ങള്‍ക്ക് പോലീസിന്റെ മുന്‍കൂര്‍ അനുമതി നേടണം.
· റോഡ്ഷോ, വാഹന റാലി എന്നിവയ്ക്ക് പരമാവധി മൂന്ന് വാഹനങ്ങള്‍ മാത്രം ഉപയോഗിക്കാം.
.സ്ഥാനാര്‍ത്ഥികള്‍ക്ക് ഹാരം, നോട്ടുമാല, ഷാള്‍ എന്നിവയോ മറ്റോ നല്‍കി സ്വീകരണം നല്‍കരുത്.
· ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്ക് കോവിഡ് പോസിറ്റീവ് ആവുകയോ ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന ക്വാറന്റൈന്‍ നിര്‍ദേശിക്കുകയോ ചെയ്യുന്ന പക്ഷം ഉടന്‍ തന്നെ പ്രചരണ രംഗത്ത് നിന്നും മാറി നില്‍ക്കുകയും ജനങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുകയും വേണം.
· പരിശോധനാ ഫലം നെഗറ്റീവ് ആയതിന് ശേഷം ആരോഗ്യ വകുപ്പിന്റെ നിര്‍ദേശാനുസരണം മാത്രമേ തുടര്‍പ്രവര്‍ത്തനം പാടുള്ളൂ.
· വോട്ടര്‍മാര്‍ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ കര്‍ശനമായി ഉപയോഗിക്കണമെന്ന സന്ദേശം കൂടി സ്ഥാനാര്‍ത്ഥികളുടെയും മറ്റും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here