ദുബയ്: (www.k-onenews.in)
നാളെ മുതൽ ദുബയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനസർവീസുകൾ മുൻ ഷെഡ്യൂൾ പ്രകാരം ആരംഭിക്കുമെന്ന് എയർഇന്ത്യ. നേരത്തേ ദുബയിൽ നിന്നുള്ള എയർഇന്ത്യയുടെ സർവീസുകൾ ദുബയ് വ്യോമയാന വകുപ്പ് താൽക്കാലികമായി റദ്ദാക്കിയിരുന്നു.

ഈ ഉത്തരവ് പിൻവലിച്ചതിനെ തുടർന്നാണ് നടപടി.  ദുബയ് വ്യോമയാന വകുപ്പിന്റെ നിർദേശപ്രകാരം ദുബയിൽ നിന്നുള്ള സർവീസ് ഷാർജ വിമാനത്താവളത്തിലേക്ക് റീ ഷെഡ്യൂൾ ചെയ്തതായി അറിയിച്ചതിനു പിന്നാലെയാണ് കമ്പനി മുൻ ഷെഡ്യൂൾ പ്രകാരം സർവീസ് നടക്കുമെന്ന് വ്യക്തമാക്കിയത്.

ദുബയ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അഞ്ചു എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ സർവീസ് നടത്തുമെന്നാണ് വിവരം. 

കോവിഡ് ബാധിതരായ രണ്ട് രോ​ഗികൾക്ക് എയർഇന്ത്യയുടെ ​ഗ്രൗണ്ട് ഹാൻഡ്ലിങ് ഏജന്റുമാർ ഇന്ത്യയിലേക്ക് യാത്രാനുമതി നൽകിയ സംഭവത്തിലാണ് ദുബയ് വ്യോമയാന അധികൃതർ ദുബയിൽ നിന്നുള്ള എയർഇന്ത്യയുടെ സർവീസുകൾ താൽക്കാലികമായി റദ്ദാക്കിയത്. 15 ദിവസത്തേക്കായിരുന്നു സസ്പെൻഷൻ.

ഷാർജയിൽ നിന്ന് കോഴിക്കോട്, തിരുവനന്തപുരം, ഡൽഹി, മുംബൈ, കണ്ണൂർ എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ ഉണ്ടാവുകയെന്ന് കമ്പനി അറിയിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here