ഇ അബൂബക്കറിൻ്റെ ആത്മരേഖ: ‘ശിശിര സന്ധ്യകള്‍ ഗ്രീഷ്മ മധ്യാഹ്നങ്ങള്‍’  പ്രകാശനം ചെയ്തു

0

കോഴിക്കോട്: (www.k-onenews. in) സാമൂഹിക പ്രവര്‍ത്തനരംഗത്തെ സജീവസാന്നിധ്യമായ ഇ അബൂബക്കറിന്റെ അഞ്ചുപതിറ്റാണ്ട് പിന്നിട്ട ജീവിതാനുഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ച് തേജസ് ബുക്സ് പ്രസിദ്ധീകരിച്ച ‘ശിശിര സന്ധ്യകള്‍ ഗ്രീഷ്മ മധ്യാഹ്നങ്ങള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം മാധ്യമം – മീഡിയ വൺ ചീഫ് എഡിറ്റർ ഒ അബ്ദുറഹ്മാന് നൽകി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയർമാൻ ഒ എം എ സലാം നിര്‍വഹിച്ചു.

കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന പ്രകാശന ചടങ്ങില്‍ ഇമാറത്തെ ശരീഅ ബീഹാര്‍ – ഒറീസ്സ – ഝാര്‍ഖണ്ഡ് അമീര്‍ മൗലാനാ അഹമദ് വലി ഫൈസല്‍ റഹ്മാനി പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ആൾ ഇന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് ഉൾപ്പടെയുള്ള മുസ്‌ലിം വേദികൾ രൂപപ്പെടുത്തുന്നതിലും ഇന്ത്യൻ മുസ്‌ലിംകൾക്ക് ശാക്തീകരണത്തിന്റെ റോഡ് മാപ്പ് തയ്യാറാക്കുന്നതിലും ഇ അബൂബക്കർ മുഖ്യപങ്ക് വഹിച്ചിരുന്നു. സാമൂഹികപരമായും വിദ്യാഭ്യാസപരമായും രാഷ്ട്രീയപരമായും ജനതയെ ശാക്തീകരിക്കുന്നതിൽ അദ്ദേഹത്തിൻ്റെ പ്രാവീണ്യം എടുത്തു പറയേണ്ടതാണ്. ഭാവി തലമുറയ്ക്ക് പ്രചോദനമാകുന്ന ആത്മ രേഖയാണ് ഈ പുസ്തകമെന്നും അദ്ദേഹം പറഞ്ഞു.

എൻസിഎച്ച്ആർഒ ദേശീയ ജനറൽ സെക്രട്ടറി പ്രഫ. പി കോയ അധ്യക്ഷത വഹിച്ചു. പോപുലർ ഫ്രണ്ട് ദേശീയ വൈസ് പ്രസിഡൻ്റ് ഇ എം അബ്ദുറഹ്മാന്‍ പുസ്തക പരിചയം നിര്‍വഹിച്ചു. ഇ അബൂബക്കര്‍ മറുപടി പ്രസംഗം നടത്തി.
ഐപിഎച്ച് ഡയറക്ടർ ഡോ. കൂട്ടില്‍ മുഹമ്മദലി, എഴുത്തുകാരൻ ഡോ. പി പി അബ്ദുല്‍ ഹഖ്, മനുഷ്യാവകാശ പ്രവർത്തകർ എ വാസു, മുതിർന്ന മാധ്യമ പ്രവർത്തകൻ എന്‍ പി ചെക്കുട്ടി, ദലിത് ചിന്തകൻ വി പ്രഭാകരന്‍, പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി വി പി നാസറുദ്ദീന്‍, ദേശീയ സമിതിയംഗം എം മുഹമ്മദലി ജിന്ന, പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കർണാടക സംസ്ഥാന പ്രസിഡൻ്റ്  യാസിര്‍ ഹസന്‍, പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡൻ്റ് സി പി മുഹമ്മദ് ബഷീര്‍, എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി അബ്ദുല്‍ ഹമീദ്, പ്രവാസി വ്യവസായി സി എം നജീബ്,  എൻ ഡബ്ല്യുഎഫ് സംസ്ഥാന അധ്യക്ഷ പി എം ജസീല, തേജസ് ബു മാനേജിങ് എഡിറ്റർ കെ എച്ച് നാസര്‍, ഫായിസ് മുഹമ്മദ് സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here