യുഎഇയില്‍ വിസാ കാലാവധി കഴിഞ്ഞവർക്ക് രാജ്യം വിടാൻ നൽകിയ ഇളവുകള്‍ ഈ വര്‍ഷം അവസാനം വരെ നീട്ടി

0

അബുദാബി: (www.k-onenews.in) യുഎഇയിൽ പ്രഖ്യാപിച്ച പൊതുമാപ്പിന് സമാനമായ ഇളവുകൾ ഈ വർഷം അവസാനം വരെ നീട്ടി. മാർച്ച് ഒന്നിന് മുമ്പ് വിസാ കാലാവധി കഴിഞ്ഞവർക്ക് രാജ്യം വിടാൻ നൽകിയ സമയമാണ് ഈ വർഷം അവസാനം വരെ നീട്ടിയത്.

ഇളവ് ഇന്ന് തീരാനിരിക്കെയാണ് പുതിയ തീരുമാനം. മെയ് 18 നാണ് ഇളവ് പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 18 വരെയായിരുന്നു അനധികൃതമായി തങ്ങിയവർക്ക് രാജ്യം വിടാനുള്ള അന്തിമ സമയം. എന്നാൽ പിന്നീടത് നവംബർ 17 വരെയും ഇപ്പോൾ വർഷാവസാനം വരെയും നീട്ടുകയായിരുന്നു.

കൊവിഡ്19 ന്റെ പശ്ചാത്തലത്തിലാണ് യുഎഇ ഇളവുകൾ പ്രഖ്യാപിച്ചത്. താമസ, സന്ദർശക വിസ കാലാവധി കഴിഞ്ഞ് യുഎഇയിൽ തങ്ങുന്നവർക്ക് മടങ്ങിപോകാനുള്ള അവസരം എന്ന നിലയ്ക്കായിരുന്നു ഇത്. രാജ്യം വിട്ടു പോകാത്തവർ കനത്ത പിഴ ഒടുക്കേണ്ടിവരും. ആനുകൂല്യം പ്രയോജനപ്പെടുത്തി യുഎഇയിൽ നിന്ന് പോകുന്നവർക്ക് തിരിച്ചു വരാൻ യാതൊരു നിയമ തടസ്സവുമുണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here