
മുംബൈ: (www.k-onenews.in) ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആഹ്വാനം ചെയ്ത ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്കെതിരെ ഹിന്ദുത്വവാദികളുടെ ആക്രമണം തുടരുന്നു. കോഹ്ലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശര്‍മയെ ടാഗ് ചെയ്തും ഹാഷ്ടാഗ് ആരംഭിച്ചുമാണ് വിരാട് കോഹ് ലിക്കെതിരെയുള്ള ആക്രമണം. ‘അനുഷ്കാ, മര്യാദക്ക് അടക്കിയൊതുക്കി നിര്‍ത്തിക്കോ’ എന്നതിന്റെ ഹിന്ദിയിലുള്ള ക്യാംപെയ്നാണ് വ്യാപകമാകുന്നത്.
കഴിഞ്ഞ ദിവസം പരിസ്ഥിതിയ്ക്ക് ദോഷകരമാകുമെന്നതിനാല്‍ ഇത്തവണത്തെ ദീപാവലി ആഘോഷങ്ങളില്‍ പടക്കങ്ങളും വെടിക്കോപ്പുകളും ഉപയോഗിക്കരുതെന്ന് വിരാട് പറഞ്ഞിരുന്നു. ഈ വീഡിയോ അദ്ദേഹം തന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.