എയ്ഡ്സ് ബോധവത്കരണ ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു

0

കാസറഗോഡ്: (www.k-onenews.in) എയ്ഡ്സ് ബോധവത്ക്കരണം ലക്ഷ്യമിട്ട് കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം നിർമ്മിക്കുന്ന ‘പോസിറ്റീവ് ‘ ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം കുമ്പളയിലും പരിസര പ്രദേശത്തും ആരംഭിച്ചു. സി.എച്ച്സിയിൽ കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ അഷ്റഫ് കർളെ സ്വിച്ച്ഓൺ കർമ്മം നിർവ്വഹിച്ചു.
അഭിനയിക്കുന്നവർ ഭൂരിഭാഗവും കുമ്പള സി.എച്ച്സിയിലെ ജീവനക്കാരാണ്. എച്ച്.ഐ.വി/എയ്ഡ്സ് ബാധിതരുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ സംവിധാനം ഗോപി കുറ്റിക്കോലും കഥ, തിരക്കഥ, സംഭാഷണം കുമാരൻ ബി.സിയും, ക്യാമറ, എഡിറ്റിംഗ് ഫാറൂക്ക് സിറിയയും സംഗീതം സുരേഷ് പണിക്കറും നിർവഹിക്കുന്നു. ആശയം ഹെൽത്ത് സൂപ്പർവൈസർ ബി. അഷ്റഫിന്റെതാണ്.
മെഡിക്കൽ ഓഫീസർ ഡോ. കെ. ദിവാകരറൈ, ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.എസ് രാജേഷ്, സി.സി ബാലചന്ദ്രൻ, ഹെഡ് നഴ്സ് സുധ, സ്റ്റാഫ് നഴ്സ് സജിത, സീനിയർ ക്ലാർക്ക് രവികുമാർ, വിൽഫ്രഡ്, മസൂദ് ബോവിക്കാനം, മോഹിനി, അമൽരാജ്, റിംസാൻ റാസ്, രാജേന്ദ്രൻ, സോമയ്യ, നാസർ നെപ്ട്യൂൺ എന്നിവരാണ് വേഷമിടുന്നത്. ലോക എയ്ഡ്സ് ദിനമായ ഡിസംബർ ഒന്നിന് റിലീസ് ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here