പെട്രോൾ ഡീസൽ വിലവർധനവിനെതിരെ എസ്‌.ഡി.പി.ഐയുടെ വേറിട്ട പ്രതിഷേധം.

0
23

പേരാവൂർ മണ്ഡലത്തിലെ വിവിധയിടങ്ങളിൽ പ്രതിഷേധമിരമ്പി

ഇരിട്ടി:(www.k-onenews.in)യാതൊരു ദാക്ഷിണ്യവുമില്ലാതെ കോര്‍പറേറ്റുകള്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ദിനംപ്രതി പെട്രോൾ ഡീസൽ വിലവർധിപ്പിച്ച് ജനങ്ങളെ കൊളളയടിക്കുന്നതിനെതിരെ എസ്.ഡി.പി.ഐയുടെ ആഭിമുഖ്യത്തിൽ പേരാവൂർ മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിൽ വേറിട്ട പ്രതിഷേധമിരമ്പി. വൈകിട്ട് നാലുമണിക്ക് കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടാണ് തെരുവുകളിലൂടെ വാഹനങ്ങൾ കെട്ടിവലിച്ചും, പന്തം കൊളുത്തിയും പ്രതിഷേധിച്ചത്.
നരയൻപാറയിൽ ഗുഡ്‌സ് ഓട്ടോ കെട്ടിവലിച്ചുള്ള പ്രതിഷേധത്തിന് ബ്രാഞ്ച് പ്രസിഡന്റ് കബീർ കാറാട്, സെക്രട്ടറി ഫിറോസ് കെ.എൻ എന്നിവർ നേതൃത്വം നൽകി. റാഷിദ്‌ കെ.വി, നൗഫൽ, റോഷൻ, ശരീഫ്, സലാം, നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.
നടുവനാട് എസ്.ഡി.പി.ഐ പേരാവൂർ മണ്ഡലം സെക്രട്ടറി അഷ്‌റഫ് പി.എം, നടുവനാട് ബ്രാഞ്ച് പ്രസിഡന്റ് റസാഖ് എം, സെക്രട്ടറി റസാഖ് എ.കെ, സത്താർ എം.കെ, സൈഫുദീൻ എം.കെ എന്നിവരും, വിളക്കോട് ടൗണില്‍ എസ്.ഡി.പി.ഐ മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്‍റ് കെ.മുഹമ്മദലി, ബ്രാഞ്ച് പ്രസിഡന്‍റ് പി.പി ഷഹീദ്, യൂ.വി യൂനുസ്, സഫീര്‍, ഷിഹാബ് എന്നിവരും നേതൃത്വം നൽകി. അയ്യപ്പൻകാവിൽ എസ്.ഡി.പി.ഐ മുഴക്കുന്ന് പഞ്ചായത്ത്‌ വൈസ്‌ പ്രസിണ്ടന്റ്‌ എ.പി മുഹമ്മദ്‌, ബ്രാഞ്ച്‌ പ്രസിഡന്റ്‌ ഷരീഖ്‌, മുത്തലിബ്‌ നവാസ്‌ എന്നിവരും,
പെരിയത്തിൽ ബ്രാഞ്ച്‌ കമ്മിറ്റി നടത്തിയ പന്തം കോളത്തി പ്രതിഷേധത്തിനു എസ്‌.ഡി.പി.ഐ ഇരിട്ടി മുനിസിപ്പൽ പ്രസിഡന്റ്‌ തമീം പെരിയത്തിൽ, ബ്രാഞ്ച്‌ പ്രസിഡന്റ്‌ മുഹമ്മദലി, സെക്രട്ടറി ശരീഫ്, ഷഫീർ, ഇയാസ് എന്നിവരും നേതൃത്വം നൽകി.
ഇരിട്ടിയിൽ പയഞ്ചേരി മുക്കിൽ നിന്നും ആരംഭിച്ച പ്രതിഷേധ പരിപാടിക്ക് എസ്‌.ഡി.പി.ഐ പേരാവൂർ മണ്ഡലം ജോ: സെക്രട്ടറി സി.എം നസീർ ഉളിയിൽ, ഇരിട്ടി ബ്രാഞ്ച് പ്രസിഡന്റ്‌ അൽത്താഫ്, അബ്ദുല്ല കീഴൂർ, ഹാരിസ്, താജുദ്ധീൻ എന്നിവരും,
നിടിയാഞ്ഞിരം ബ്രാഞ്ച് കമ്മിറ്റി നടത്തിയ പന്തം കൊളുത്തി പ്രതിഷേധത്തിനു ബ്രാഞ്ച് പ്രസിഡന്റ് സജീർ,
സെക്രട്ടറി ജുനൈദ്,
എന്നിവരും നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here