ജിയോ ഗൂഗിൾ ഫോണുകളുടെ സെയിൽ സെപ്റ്റംബറിൽ

0
10

മുംബൈ: (www.k-onenews.in) ജിയോ ഉപഭോതാക്കൾ ഏറെ കാത്തിരുന്ന ഈ വർഷത്തെ ഒന്നായിരുന്നു ജിയോയുടെ പുതിയ സ്മാർട്ട് ഫോണുകൾ .വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 4ജി സ്മാർട്ട് ഫോണുകളാണ് ജിയോ പുറത്തിറക്കിയിരുന്നത് .എന്നാൽ ഇതിന്റെ വില ഇത് വരെ പുറത്തുവിട്ടിട്ടില്ല .ഈ സ്മാർട്ട് ഫോണുകൾ സെപ്റ്റംബർ 10 നു ആദ്യ സെയിലിനു എത്തുന്നതാണ് .റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ Qualcomm QM215 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് എന്നാണ് .കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് ഉണ്ടാകും എന്നാണ് സൂചനകൾ .കുറഞ്ഞ ചിലവിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന ഫോണുകളാണ് ജിയോയുടെ ഈ 4ജി സ്മാർട്ട് ഫോണുകൾ എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .

ഗൂഗിളിനൊപ്പം ചേർന്നാണ് ഇപ്പോൾ പുതിയ 4ജി സ്മാർട്ട് ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത് .അതുകൊണ്ടു തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ 11 (ഗോ എഡിഷൻ ) ൽ തന്നെ ഈ സ്മാർട്ട് ഫോണുകളും വിപണിയിൽ പ്രതീഷിക്കാവുന്നതാണ് .അടുത്ത മാസം 10 തീയതി ആണ് ഈ ഫോണുകളുടെ ആദ്യ സെയിൽ പറഞ്ഞിരിക്കുന്നത് .അതിനു മുൻപ് തന്നെ ഈ ഫോണുകളുടെ വില പുറത്തുവരും എന്നാണ് പ്രതീക്ഷിക്കുന്നത് .

LEAVE A REPLY

Please enter your comment!
Please enter your name here