ഐപിഎല്ലില്‍ മിന്നുംപ്രകടനം; സഞ്ജു അടുത്ത ധോണിയെന്ന് തരൂര്‍,തിരുത്തുമായി ഗംഭീർ

0

ഡൽഹി: (www.k-onenews.in) ഐപിഎല്ലില്‍ മിന്നുംപ്രകടനം കാഴ്ച വെച്ച മലയാളി താരം സഞ്ജു സാംസണ് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹം. അടുത്ത ധോണിയെന്നാണ് ശശി തരൂര്‍ എംപി സഞ്ജുവിനെ വിശേഷിപ്പിച്ചത്. എന്നാല്‍ ആരുടെയും പിന്‍ഗാമിയാവേണ്ടെന്നും ഇന്ത്യന്‍ ക്രിക്കറ്റിലെ സഞ്ജു സാംസണാകുമെന്നും ഗൌതം ഗംഭീര്‍ അഭിപ്രായപ്പെട്ടു.
“എന്തൊരു അവിശ്വസനീയ ജയമാണ് രാജസ്ഥാൻ റോയൽസിന്റേത്. 10 വർഷമായി എനിക്ക് സഞ്ജു സാംസണെ അറിയാം. അവന് 14 വയസ്സുള്ളപ്പോൾ ഞാൻ പറഞ്ഞിരുന്നു ഒരു ദിവസം നീ എം എസ് ധോണി ആകുമെന്ന്. ആ ദിവസം എത്തിയിരിക്കുന്നു. ഐപിഎല്ലിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലൂടെ ഒരു ലോകോത്തര ക്രിക്കറ്റ് താരമായിരിക്കുന്നു”- എന്നാണ് തരൂരിന്‍റെ ട്വീറ്റ്.

എന്നാൽ സഞ്ജു സാംസൺ ആരുടെയും പിന്മുറക്കാരനാവേണ്ടെന്ന് ഗൌതം ഗംഭീര്‍ പറഞ്ഞു. ഇന്ത്യൻ ക്രിക്കറ്റിലെ സഞ്ജു സാംസണാകുമെന്നും ഗംഭീര്‍ ട്വീറ്റ് ചെയ്തു. തരൂരിന്‍റെ ട്വീറ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് ഗംഭീര്‍ ഇങ്ങനെ പറഞ്ഞത്.
ഇന്നലെ കിങ്സ് ഇലവന്‍ പഞ്ചാബ് ഉയര്‍ത്തിയ കൂറ്റന്‍ സ്കോര്‍ (223) പിന്തുടര്‍ന്ന രാജസ്ഥാന്‍ റോയല്‍സ് 19.3 ഓവറില്‍ 226 റണ്‍സ് അടിച്ചുകൂട്ടി മത്സരം പിടിച്ചെടുക്കുകയായിരുന്നു. സഞ്ജു സാംസണ്‍ കേവലം 42 പന്തില്‍ നിന്ന് അടിച്ചുകൂട്ടിയത് 85 റണ്‍സാണ്.

LEAVE A REPLY

Please enter your comment!
Please enter your name here