കഞ്ചാവ് കൃഷിയെ നാട്ടിലെ വ്യവസായമെന്ന രീതിയില്‍ മാറ്റിയെടുക്കാന്‍ തങ്ങള്‍ പദ്ധതിയിടുന്നുണ്ടെന്ന് ഗോവ മുഖ്യമന്ത്രി

0

പനാജി: കഞ്ചാവ് കൃഷി നിയമവിധേയമാക്കാനുള്ള നീക്കങ്ങളുമായി ഗോവന്‍ സര്‍ക്കാര്‍. മരുന്ന് നിര്‍മാണത്തിനായി മാത്രം കഞ്ചാവ് കൃഷി ചെയ്യാനുള്ള അനുമതി നേടാനാണ് ആരോഗ്യവകുപ്പ് നീക്കം നടത്തുന്നത്. ബിജെപി സർക്കാരാണ് ഗോവയിൽ അധികാരത്തിലുള്ളത്.

കഞ്ചാവ് ഉല്‍പ്പാദകരില്‍ നിന്നും മരുന്ന് കമ്പനികളിലേക്ക് നേരിട്ട് കഞ്ചാവെത്തിക്കുമെന്നും ഇതിന് കൃത്യമായ മേല്‍നോട്ടമുണ്ടാകുമെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. ഗോവയില്‍ മിക്കവാറും ആന്റി നാര്‍ക്കോട്ടിക്‌സ് വിഭാഗം നടത്തുന്ന റെയ്ഡുകളിൽ വ്യാപകമായി കഞ്ചാവ് പിടിച്ചെടുക്കാറുണ്ട്.

ഈ സാഹചര്യത്തില്‍ കഞ്ചാവ് കൃഷി നിയമവിധേയമാക്കുന്നത് കുറ്റകൃത്യങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് ആരോപിച്ച് ഗോവയില്‍ വലിയരീതിയിലുള്ള പ്രതിഷേധമുയരുന്നുണ്ട്. എല്ലാ വശങ്ങളും പരിശോധിച്ച് മാത്രമേ അന്തിമതീരുമാനം കൈക്കൊള്ളുകയുള്ളൂവെന്നാണ് ഗോവന്‍ സര്‍ക്കാര്‍ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here