ഖത്തര്‍ അമീറിനെ സന്ദര്‍ശിച്ച് ഹമാസ് നേതാവ്; സഹായങ്ങള്‍ക്ക് നന്ദി അറിയിച്ചു

0

ദോഹ: (www.k-onenews.in) ഹമാസ് പോളിറ്റ് ബ്യൂറോ തലവന്‍ ഇസ്മാഈല്‍ ഹനിയ്യ ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായി കൂടിക്കാഴ്ച്ച നടത്തി. ഇന്ന് രാവിലെ അമീരി ദിവാനിലായിരുന്നു കൂടിക്കാഴ്ച്ച. ഫലസ്തീനെതിരായ ഇസ്രായേല്‍ ആക്രമണം അവസാനിപ്പിക്കുന്നതില്‍ ഖത്തര്‍ നടത്തിയ നയതന്ത്ര നീക്കങ്ങള്‍ക്ക് ഹനിയ്യ നന്ദി അറിയിച്ചു. ഫലസ്തീന്‍ ജനതയുടെ പോരാട്ടത്തിനും ഖുദ്‌സ് ആസ്ഥാനമായി 1967ലെ അതിര്‍ത്തി പ്രകാരമുള്ള ഫലസ്തീന്‍ രാജ്യം സ്ഥാപിക്കുന്നതിനും ഖത്തര്‍ നല്‍കുന്ന പിന്തുണ തുടരുമെന്ന് അമീര്‍ ഉറപ്പ് നല്‍കി.

ഇന്നലെ ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് അമീറിനെ വിളിച്ച് നന്ദി അറിയിച്ചിരുന്നു. ഫലസ്തീനിലെ ഏറ്റവും പുതിയ സാഹചര്യങ്ങളും ഗസാ പുനര്‍നിര്‍മാണ കാര്യങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here