വിദ്വേഷ പരാര്‍ശം; അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ഭാരതിന് യുകെയില്‍ 20 ലക്ഷം രൂപ പിഴ,സംപ്രേക്ഷണത്തിനും വിലക്ക്

0

ന്യൂഡൽഹി: (www.k-onenews.in) അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ഭാരത് ഹിന്ദി വാർത്താ ചാനൽ യു.കെയിൽ സംപ്രേഷണം ചെയ്യാൻ ലൈസൻസുള്ള കമ്പനിക്ക് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് റെഗുലേറ്റർ പിഴ ചുമത്തി. വിദ്വേഷ പരാമർശത്തിനെതിരായ നിയന്ത്രണങ്ങൾ ലംഘിച്ചതിന് 20000 പൗണ്ട് (20 ലക്ഷത്തോളം രൂപ)യാണ് പിഴ ചുമത്തിയിരിക്കുന്നത്.

റിപ്പബ്ലിക് ഭാരത് ചാനലിൽ 2019 സെപ്റ്റംബർ ആറിന് സംപ്രേഷണം ചെയ്ത ‘പൂച്താ ഹെ ഭാരത്’ എന്ന പരിപാടിയിൽ വിദ്വേഷ പരാമർശം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കാലിക വിഷയങ്ങളെ കുറിച്ചുള്ള ദൈനംദിന പരിപാടിയാണിത്. ഈ പരിപാടിയിൽ പാകിസ്താനിലെ ആളുകൾക്കെതിരായി പ്രകോപനവും വിദ്വേഷപരവുമായ പരാമർശം നടത്തിയെന്നാണ് കണ്ടെത്തൽ.

ഇത്തരം പരാമർശങ്ങൾ ആവർത്തിക്കരുതെന്ന് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് റെഗുലേറ്റർ ഓഫ്കോം മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here