തിരുവനന്തപുരം: (www.k-onenews.in) മോദിയെ ട്രോളിയതിന് തനിക്ക് ചികിത്സ നിര്‍ദ്ദേശിച്ച കേന്ദ്രമന്ത്രി വി മുരളീധരന് മറുപടിയുമായി ശശി തരൂര്‍ എം.പി. തനിക്കുള്ള അസുഖം എന്തായാലും അത് മാറുന്നതാണെന്ന് തനിക്കുറപ്പാണെന്നും പക്ഷെ, തമാശ ആസ്വദിക്കാന്‍ കഴിയാത്ത പ്രശ്‌നം, മുരളീധരനെ പോലുള്ള സംഘികള്‍ക്ക് ഒരു മാറാരോഗം പോലെയാണെന്നും ശശി തരൂര്‍ പറഞ്ഞു.

ഇതിന്, നിര്‍ഭാഗ്യവശാല്‍ ‘ആയുഷ്മാന്‍ ഭാരതി’ല്‍ പോലും ഒരു ചികിത്സയില്ലെന്നും ശശി തരൂര്‍ പറഞ്ഞു. നേരത്തെ മോദിയുടെ താടിയും രാജ്യത്തിന്റെ ജി.ഡി.പിയുമായി ബന്ധപ്പെട്ടുള്ള ഐ.സി.യുവിന്റെ ട്രോള്‍ ശശി തരൂര്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.
2017- 18 മുതലുള്ള ആറുപാദങ്ങളിലെ ജി.ഡി.പി. വളര്‍ച്ചാനിരക്കിന്റെ ഗ്രാഫും മോദിയുടെ താടിയുടെ നീളം കൂടിയതും ചേര്‍ത്ത ചിത്രമാണ് തരൂര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഗ്രാഫിക് വിശദീകരണം എന്നു പറഞ്ഞാല്‍ ഇതാണ് എന്ന കുറിപ്പോടെയാണ് തരൂരിന്റെ ട്വീറ്റ്.

തുടര്‍ന്ന് ശശി തരൂരിന് ആയുഷ്മാന്‍ ഭാരതിന് കീഴിലുള്ള ആശുപത്രിയില്‍ ഒരു വാര്‍ഡ് ഇട്ട് തരാമെന്നും അസുഖത്തില്‍ നിന്ന് സുഖം പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്നും വി.മുരളീധരന്‍ പറഞ്ഞിരുന്നു.

ഇതിനായിരുന്നു ശശി തരൂരിന്റെ മറുപടി. അതേസമയം നിരവധി പേരാണ് ശശി തരൂര്‍ പങ്കുവെച്ച ട്രോള്‍ ട്വിറ്ററില്‍ റീ ട്വീറ്റ് ചെയ്തത്. ഇപ്പോഴാണ് മോദിയുടെ താടിയുടെ രഹസ്യം മനസിലായതെന്ന് ചിലര്‍ ട്വീറ്റ് ചെയ്യുന്നുണ്ട്.

കടപ്പാട്: ഡൂൾന്യൂസ്

LEAVE A REPLY

Please enter your comment!
Please enter your name here